തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് 2.4 അടികൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. നിലവിൽ 2370.18 അടിയാണ് ജലനിരപ്പ്. 2372.58 അടിയാണ് നിലവിലെ ബ്ലൂ അലർട്ട് ലെവൽ.

ജൂലൈ 31 വരെയുള്ള റൂൾ കർവ് പ്രകാരം ജലനിരപ്പ് 2378.58 അടി ഓറഞ്ച് അലർട്ട് ലെവലും 2379.58 അടി റെഡ് അലർട്ട് ലെവലുമാണ്. സംഭരണശേഷിയുടെ 64 ശതമാനം വെള്ളം നിലവിൽ അണക്കെട്ടിലുണ്ട്.

കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ ഇരട്ടിയാണിത്. അതേ സമയം പദ്ധതി പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞത് അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറയാൻ കാരണമായിട്ടുണ്ട്.