- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ നാലു മക്കളുടെ അമ്മയായ സുന്ദരിയായ കലീനിനെ വീണ്ടും ചതിച്ച് വെയ്ൻ റൂണി; മാഞ്ചസ്റ്ററിലെ ഹോട്ടലിൽ നിന്നും പൊക്കിയത് മൂന്ന് പെൺകുട്ടികൾക്കൊപ്പം ശയിക്കവെ; ബ്ലാക്ക്മെയിൽ പരാതി അന്വേഷിച്ച് പൊലീസ്
ഹോട്ടൽ മുറിയിൽ താൻ മൂന്ന് യുവതികൾക്കൊപ്പം ശയിക്കുന്ന ചിത്രം പ്രദർശിപ്പിച്ച് തന്നെ ബ്ലാക്ക്മെയിൽ ചെയ്യുന്നു എന്ന ഫുട്ബോൾ താരം വെയ്ൻ റൂണിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടയിൽ രണ്ട് സുന്ദരിമാർക്കൊപ്പം മാഞ്ചസ്റ്ററിലെ ഒരു ഹോട്ടല്ലിലേക്ക് റൂണി കയറിപ്പോകുന്നതിന്റെ വീഡിയോ ചില മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. സ്നാപ്ചാറ്റ് മോഡലായ ടെയ്ലർ റിയാൻ ആണ് അതിലൊന്ന് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.
ഞായറാഴ്‌ച്ച അതിരാവിലെയാണ് ഇവർ ഹോട്ടലിലേക്ക് കയറി പോകുന്നത്. ചൈനാ വൈറ്റ് നൈറ്റ്ക്ലബ്ബിൽ ടെയ്ലർക്കും അവരുടെ രണ്ട് സുഹൃത്തുക്കളായ എലിസ് മെൽവിനുമ്മ് ബ്രൂക്കി മോർഗനുമൊപ്പം വെയ്ൻ റൂണി പാർട്ടി ആഘോഷിക്കുകയായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്‌ച്ച രാത്രിയിലെ പാർട്ടിക്ക് ശേഷമാണ് ഞായറാഴ്‌ച്ച അതിരാവിലെ ഇവർ ഹോട്ടലിൽ എത്തിയതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
നാല് മക്കളുടെ പിതാവായ റൂണി തന്റെ ബാല്യകാലസഖിയായ കലീനിനെ 2008 ൽ ആയിരുന്നു വിവാഹം കഴിച്ചത്. ഈ സംഭവം നടക്കുമ്പോൾ അവർ നോർത്ത് വെയ്ൽസിലെ ഒരു ബീച്ച് റിസോർട്ടിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും, ചിത്രത്തിന്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ റൂണിയുമായി സംസാരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
നേരത്തേ, ഇതിനെ കുറിച്ച് പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ, സംഭവം നടന്ന ഹോട്ടൽ ഏത് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് എന്ന കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായതിനാൽ പരാതി കൊടുക്കാൻ വൈകുകയായിരുന്നു എന്നാണ് റൂണിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞത്. ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചിത്രത്തിൽ റൂണി ഒരു നൈറ്റ്ക്ലബ്ബിൽ ഒരു യുവതിക്കൊപ്പം നിൽക്കുന്നതായിരുന്നു. ഒരല്പം യുവതിയുടെ മേൽ ചാരിയാണ് നിൽക്കുന്നതെങ്കിലും തെറ്റായതെന്തെങ്കിലും ചെയ്തു എന്ന് ആ ചിത്രം വ്യക്തമാക്കുന്നില്ല.
ഏതായാലും വിവാഹിതനും നാലു മക്കളുടെ പിതാവുമായ റൂണി പൊലീസിൽ പരാതി നൽകിയതിനെ ഒരു ഞെട്ടലോടെയാണ് കൂടെയുണ്ടായിരുന്ന യുവതികൾ കാണുന്നത്. 14 വയസ്സിന്റെ വ്യത്യാസം ഉണ്ടായിട്ടും റൂണി എന്തിന് തന്റെ മകൾക്കൊപ്പം ക്ലബ്ബിൽ പാർട്ടി നടത്തി എന്നാണ് അതിൽ ഒരു യുവതിയുടെ അമ്മ ചോദിച്ചത്. ടെയ്ലറുടെ ഇരുപത്തയോന്നാം പിറന്നാൾ ആഘോഷിക്കാൻ പോയ യുവതികളെ റൂണി തന്റെ വി ഐ പി ബൂത്തിലെക്ക് ക്ഷൺനിക്കുകയായിരുന്നു എന്നാണ് ടെയ്ലറുടെ അമ്മ പറയുന്നത്.
വളരെ മാന്യമായി ജീവിക്കുന്ന പെൺകുട്ടികളാണ് അവരെന്നും, റൂണിയേ പോലൊരാളുടെ ക്ഷണം സ്വീകരിച്ചത് തുറന്ന മനസ്സോടെയായിരുന്നു എന്നും അവർ പറയുന്നു. ഇപ്പോൾ അവരുടെ വിഢിത്തത്തെ കുറിച്ചോർത്ത് അവർ പശ്ചാത്തപിക്കുകയാണെന്നും ടെയ്ലറുടെ അമ്മ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ