- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ്സിലെ താപനില ഈ വർഷം ആദ്യമായി മൂന്നക്കത്തിലേക്ക്; രേഖപ്പെടുത്തിയത് 100 ഡിഗ്രി താപനില
ഡാളസ്: ഡാളസ് ഫോർട്ട് വർത്തിലെ താപനില ആദ്യമായി ഈ വർഷം നൂറു ഡിഗ്രിയിലേക്ക്.ജൂലായ് 25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്കാണ് നാഷ്ണൽ വെതർ സർവീസ് ഡാളസ് ഫോർട്ട് വർത്ത് ഇന്റർനാഷ്ണൽ എയർപോർട്ടിൽ 100 ഡിഗ്രി താപനില രേഖപ്പെടുത്തിയതായി അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ഇവിടെയുള്ള താപനില ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. നോർത്ത് ടെക്സസ്സിൽ വെതർ സർസീവ് ഹീറ്റ് അഡ് വൈസറി ഞായറാഴ്ച രാവിലെ നൽകിയിരുന്നത് രാത്രി 7 മണിയോടെ അവസാനിച്ചു.
ഓഗസ്റ്റ് 3 മുതൽ മിക്കവാറും എല്ലാ ദിവസങ്ങളിലും 100 ഡിഗ്രി ഫാരൻ ഹീറ്റിലേക്ക് (37.8 ഡിഗ്രി സെൽഷിയസ്) താപനില ഉയരുമെന്ന് വെതർ സർവീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ചൂട് വർദ്ധിച്ചതോടെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വളർത്തു മൃഗങ്ങളുമായി വാഹനങ്ങളിൽ യാത്രചെയ്യുന്നവർ ഇവയെ വാഹനത്തിലിരുത്തി പുറത്തുപോകരുതെന്നും, ഇതു കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാഹനത്തിൽ കുട്ടികളെ ഇരുത്തി ഷോപ്പിനു പുറത്തുപോകുന്നതും ഗുരുതരമായ കുറ്റമാണ്. ചൂടേറ്റ് കുട്ടികൾ മരിക്കുന്ന സംഭവം അമേരിക്കയിൽ ഓരോ വർഷവും വർദ്ധിച്ചു വരുന്നു. ബന്ധപ്പെട്ടവർ ഈ കാര്യത്തിൽ വളരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.