- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീരം തകർത്ത് തിരമാല എത്തി; കടലിളകിയതോടെ വെള്ളം വീടിനടുത്തെത്തി: പരിഭ്രാന്തരായി ജനങ്ങൾ
വൈപ്പിൻ: കടൽ ക്ഷോഭം പതിവിലും ശക്തി പ്രാപിച്ചതോടെ പരിഭ്രാന്തരായി പ്രദേശവാസികൾ. നായരമ്പലം വെളിയത്താംപറമ്പ് മേഖലയിലാണ് തീരം തകർത്തെത്തിയ തിരമാല നാട്ടുകാരെ പരിഭ്രാന്തരാക്കിയത്. പുത്തൻകടപ്പുറം വടക്കുഭാഗത്ത് ആഞ്ഞടിച്ച തിരമാലകൾ വൻതോതിൽ തീരം തകർത്തു. വീടുകളുടെ സമീപത്തേക്കു വരെ വെള്ളമെത്തി. ഷൺമുഖവിലാസം സഭയുടെ ക്ഷേത്രം, സ്‌കൂൾ തുടങ്ങിയവ സ്ഥിചെയ്യുന്ന പ്രദേശങ്ങളിലേക്കു കടൽവെള്ളം അടിച്ചു കയറി.
അടുത്തകാലത്തൊന്നും രൂക്ഷമായ തരത്തിൽ കടൽക്ഷോഭം അനുഭവപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളിലും തിരമാലകൾ ശക്തമായിരുന്നുവെന്നു പരിസരവാസികൾ പറഞ്ഞു. പത്തോളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്. സമീപമേഖലകളിലും കടൽ പൊതുവെ ഇളകിയ അവസ്ഥയിലായിരുന്നുവെങ്കിലും കൂടിയ തോതിൽ തിരമാലകൾ കരയിലേക്ക് എത്തിയില്ല. എന്നാൽ വെളിയത്താംപറമ്പിൽ മീറ്ററുകളോളം തീരം കവർന്നെടുക്കുന്ന തരത്തിൽ തിരകൾ ശക്തമായിരുന്നു. വരുംദിനങ്ങളിലും കടൽക്ഷോഭം തുടർന്നാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നു സമീപവാസികൾ ചൂണ്ടിക്കാട്ടുന്നു.