- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂകാംബിക ദേവീക്ഷേത്രത്തിൽ ഭക്തർക്ക് അനുമതി; വഴിപാടുകളും പ്രസാദവിതരണവും പുനരാരംഭിച്ചു
മംഗളൂരു: കൊല്ലൂർ മൂകാംബികാ ക്ഷേത്രം ഭക്തർക്കായി പൂർണ്ണമായും തുറന്നു. വഴിപാടുകളും പ്രസാദവിതരണവും പുനരാരംഭിച്ചു. കോവിഡ് സാഹചര്യത്തിൽ ഭക്തരുടെ പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കർണാടകയിലെ മുഴുവൻ ക്ഷേത്രങ്ങളിലും മാസങ്ങളായി ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല.
രോഗവ്യാപനം കുറഞ്ഞതോടെ ശ്രീകോവിലിന് മുന്നിൽനിന്ന് പ്രാർത്ഥിച്ച് പുറത്തിറങ്ങാൻ മാത്രമാണ് അനുമതി നൽകിയിരുന്നത്. നാലമ്പലത്തിന് ചുറ്റും പ്രദക്ഷിണം വെക്കാനോ വഴിപാട് നടത്താനോ പ്രസാദം വിതരണം ചെയ്യാനോ അനുമതിയുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഈ നിയന്ത്രണങ്ങളും പിൻവലിച്ചു. ക്ഷേത്രത്തിൽ വരുന്നവർ മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
Next Story