- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നിയിൽ നിയന്ത്രണം കടുക്കാൻ സാധ്യത; ന്യൂ സൗത്ത് വെയ്ൽസിൽ തോവിഡ് ബാധിതർ ഉയരുന്നു;വിക്ടോറിയയിൽ ലോക്ക്ഡൗൺ പിൻവലിച്ചു
ഒരാഴ്ച്ചയായി നില്ക്കുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലുംന്യൂ സൗത്ത് വെയിൽസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഇന്നലെ 172 പുതിയ കോവിഡ്ബാധകൾ കൂടി സ്ഥിരീകരിച്ചത്.ഡെൽറ്റ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.
ലോക്ക്ഡൗൺ തുടരുന്നതിനിടയിലും സിഡ്‌നിയുടെ കൂടുതൽ മേഖലകളിലേക്ക് വൈറസ് ബാധ പടരുന്നതായാണ് സർക്കാർ വ്യക്തമാക്കിയത്.ഇതോടെ സംസ്ഥാനത്തെ ലോക്ക്ഡൗൺ അടുത്തയാഴ്ച മുതൽ എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രീമിയർ അറിയിച്ചു. ഈ തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കും.
സിഡ്‌നിക്കാർക്ക് അടുത്ത ചില ആഴ്ചകൾ കൂടി കടുപ്പമേറിയ ജീവിതമായിരിക്കുമെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. എന്നാൽ വിക്ടോറിയയിൽ ലോക്ഡൗൺ പിൻവലിച്ചത് ആശ്വാസമായിട്ടുണ്ട്. പത്ത് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തെങ്കിലും, രണ്ടാഴ്ച നീണ്ടുനിന്ന ലോക്ക്ഡൗൺ പിൻവലിക്കുന്നതായി പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച അർദ്ധരാത്രി മുതലാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നത്.എന്നാൽ അടുത്ത രണ്ടാഴ്ചത്തേക്ക് കൂടി ചില നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും പ്രീമിയർ വ്യക്താക്കി. വീടു സന്ദർശനത്തിനുള്ള വിലക്കും മാസ്‌ക് നിർബന്ധിതമായി തുടരുന്നതുമാണ് ഇതിൽ ഏറ്റവും പ്രധാനം.
സ്‌കൂളുകളുടെ പ്രവർത്തനം ബുധനാഴ്ച മുതൽ തുടങ്ങും.കെട്ടിടങ്ങൾക്കകത്തും പുറത്തും മാസ്‌ക് നിർബന്ധമായിരിക്കുംഅഞ്ചു കിലോമീറ്റർ യാത്രാ നിയന്ത്രണം പൂർണമായും പിൻവലിച്ചുറീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ജിമ്മുകൾ എന്നിവ തുറക്കാം. നാലു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന പരിധി ബാധകം.