വെല്ലിങ്ടണിലെ ബസ് ഡ്രൈവർമാർ 29 ന് ജോലിയിൽ നിന്ന് മാറി നില്ക്കാൻ തീരുമാനിച്ചിരിക്കുന്നു. പുതിയ വേതന വർദ്ധനവ് അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാൻ െൈഡ്രവർമാരുടെ യൂണിയൻ വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്.

യൂണിയനും മാനേജ്‌മെന്റും കാലങ്ങളായി നിലനില്ക്കുന്ന തർക്കങ്ങളിൽ പരിഹാരമാവാത്തതാണ് സമരത്തിന് കാരണം.വെല്ലിങ്ടൺ ട്രാംവേസ് യൂണിയൻ അംഗങ്ങൾ ഓപ്പറേറ്റർ ആയ എൻഎസഡ് ബസിൽ നിന്നുള്ള ഏറ്റവും പുതിയ ശമ്പള ഓഫർ നിരസിക്കാൻ വോട്ട് ചെയ്തതോടെയാണ് വീണ്ടും സമരം എത്തുന്നത്.

വെല്ലിങ്ടൺ റീജിയണൽ കൗൺസിലിന്റെ സഹായത്തോടെയാണ് പുതിയ കരാർ വികസിപ്പിച്ചതെങ്കിലും ഇതും യൂണിയൻ നിരസിച്ചതാണ് വീണ്ടും സമരത്തിന് കാരണമാകുന്നത്.