- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇന്ത്യ-ഖത്തർ റൂട്ടിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ നടത്താൻ എയർ ഇന്ത്യ; ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് സർവീസ്
ദോഹ: ഇന്ത്യ-ഖത്തർ റൂട്ടിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ. ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്ചയിൽ രണ്ട് സർവീസുകൾ കൂടി വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചത്. നിലവിലെ സർവീസുകൾക്ക് പുറമെയാണ് ഓഗസ്റ്റ് മുതലുള്ള അധിക സർവീസുകൾ.
ടിക്കറ്റ് ബുക്കിങ് എയർ ഇന്ത്യ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ദോഹ-കൊച്ചി സർവീസുകൾ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും കൊച്ചി-ദോഹ സർവീസുകൾ ബുധനാഴ്ചയും വെള്ളിയാഴ്ചയുമാണുള്ളത്. മൂന്ന് സെക്ടറുകളിലേക്കും 450 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ കാണിക്കുന്നത്. ഖത്തറിൽ ഓൺ അറൈവൽ വിസ പ്രാബല്യത്തിൽ വന്നതോടെ സൗദി, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് സർവീസുകൾ വർധിപ്പിക്കുന്നത്.
Next Story