- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിലേക്ക് റോഡുമാർഗം യാത്രക്ക് ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്; ലോക്ഡൗൺ സമയപരിധി കണക്കിലെടുത്ത് യാത്രക്കൊരുങ്ങാൻ നിർദ്ദേശം
മസ്‌കറ്റ്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലേക്ക് റോഡുമാർഗം യാത്രക്ക് ഒരുങ്ങുന്ന സ്വദേശികളും രാജ്യത്തെ സ്ഥിരതാമസക്കാരും ഒമാൻ സുപ്രിം കമ്മറ്റി നടപ്പിലാക്കിയിരിക്കുന്ന നിരോധന സമയങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്.
ജൂലൈ 31 ശനിയാഴ്ച വരെ വൈകുന്നേരം 5 മുതൽ പുലർച്ചെ 4 മണി വരെ രാജ്യത്ത് സുപ്രിം കമ്മറ്റി ലോക്ക്ഡൗൺ നടപ്പിലാക്കിയിട്ടുണ്ട്. അതിനാൽ സലാലയിലേക്കുള്ള യാത്രക്ക് ഒരുങ്ങുന്നവർ ലോക്ക്ഡൗൺ സമയപരിധി കണക്കിലെടുത്ത് യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് റോയൽ ഒമാൻ പൊലീസ് ഓൺലൈൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story