ഷുഗർലാൻന്റ് : ഹൂസ്റ്റൺ ഷുഗർലാൻന്റിൽ നിന്നുള്ള സിമോൺ മാനുവേലിന് ടോക്കിയോ ഒളിമ്പിക്‌സ് 4x100 ഫ്രീസ്റ്റെയിൽ റിലേയിൽ ഓട്ടു മെഡൽ

ജൂലായ് 25 ഞായറാഴ്ച മത്സരത്തിൽ ഓസ്ട്രേലിയ ഗോൾഡ് മെഡൽ നേടിയപ്പോൾ നേരിയ വ്യത്യാസത്തിനാണ് മാനുവേലിന് വെള്ളിമെഡൽ നഷ്ടപ്പെട്ടത് , കാനഡ വെള്ളിമെഡൽ കരസ്ഥമാക്കി .

ഹൂസ്റ്റൺ ഫോർട്ട് ബെന്റ് ഹൈസ്‌കൂൾ ഗ്രാജുവേറ്റായ സിമോൺ ആഷ്ലി മാനുവൽ 1996 ഓഗസ്റ്റ് 2 നാണ് ജനിച്ചത് . ചെറുപ്പത്തിൽ തന്നെ നീന്തൽ മത്സരങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ഇവർ 2016 റിയോ ഒളിമ്പിക്‌സിൽ 2 ഗോൾഡ് മെഡലും 2 സിൽവർ മെഡലും നേടിയിരുന്നു . 100 മീറ്റർ ഫ്രീസ്റ്റെയിലിൽ കനേഡിയൻ താരവുമായി തുല്യത പാലിച്ചുവെങ്കിലും, അമേരിക്കയിലെ വ്യക്തിപര ഗോൾഡ് മെഡൽ നേടിയ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വനിതയെന്ന ബഹുമതി ഇവർക്കു ലഭിച്ചിരുന്നു .

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി , സ്റ്റീഫൻ എഫ് ഓസ്റ്റിൻ സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇവർ വിദ്യാഭ്യാസം പൂർത്തീകരിച്ചത് .

ഷുഗർലാന്റിൽ ജനിച്ചു ഒളിമ്പിക് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കൊയ്ത സീമോൻ മാനുവൽ ഹൂസ്റ്റണിന് അഭിമാനമാണ് .

ടോക്കിയോയിൽ നടക്കുന്ന നീന്തൽ മത്സരങ്ങളിൽ 50 മീറ്ററിൽ നേട്ടം കൈവരിക്കാനാവുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കികൊണ്ടിരിക്കുന്നത് .