- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴക്കിനിടെ യുവതിയുടെ മൂക്ക് മുറിച്ചെടുത്തു; കേസെടുത്ത് പൊലീസ്
കാൻപുർ: ടീ സ്റ്റാൾ നടത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന വഴക്കിനിടെ യുവതിയുടെ മൂക്ക് മുറിച്ചതായി കേസ്. യുപിയിലെ കല്യാൺപുർ സ്റ്റേഷൻ പരിധിയിലെ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ കന്റീൻ നടത്തുന്ന വിനോദ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
താൻ തുടങ്ങിയ ചായ കിയോസ്‌ക് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടെന്നും എതിർത്തപ്പോൾ തള്ളിയിട്ടശേഷം കത്തിയെടുത്ത് മൂക്ക് മുറിച്ചെന്നുമാണ് രേഖ എന്ന യുവതി പരാതിപ്പെട്ടത്. യുവതി ആശുപത്രിയിലാണ്. തന്റെ കച്ചവടത്തെ ബാധിക്കുന്നു എന്നു പറഞ്ഞ് വിനോദ് വഴക്കുണ്ടാക്കിയെന്നും തുടർന്നാണ് സംഭവമെന്നും പൊലീസ് വ്യക്തമാക്കി.
Next Story