തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിന്റെ മിടുക്ക്, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്‌ച്ച! ചോദ്യമുയർന്നാൽ, മരണത്തിന്റെ വ്യാപാരികൾ. പരാജയങ്ങൾ മറയ്ക്കാൻ ലോക്ക്ഡൗണും, ഫൈനും. മൊത്തത്തിൽ കേരളം നമ്പർ വൺ എന്നും രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കേരളം ഒന്നാമത്, ഏറ്റവും അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാമത്. ഏറ്റവും അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിൽ അഞ്ചാമത്. ഏറ്റവും അധികം ജില്ലകളിൽ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിൽ രണ്ടാമത്.18-45 വയസ്സ് ക്യാറ്റഗറിയിൽ വാക്‌സിനേഷനിൽ ദേശിയ ശരാശരി 21 ശതമാനം ആകുമ്പോൾ കേരളം 16 ശതമാനം. ആരോഗ്യ പ്രവർത്തകർക്കുള്ള ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ വിതരണത്തിൽ ഇരുപത്തിരണ്ടാം സ്ഥാനം.സുബൈദ താത്ത ആടിനെ വിറ്റ് പണം കൊടുത്തിട്ടും കേരളത്തിലാവശ്യത്തിന് സൗജന്യം വാക്‌സിനില്ല. രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിന്റെ മിടുക്ക്, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്‌ച്ച! ചോദ്യമുയർന്നാൽ, മരണത്തിന്റെ വ്യാപാരികൾ. പരാജയങ്ങൾ മറയ്ക്കാൻ ലോക്ക് ഡൗണും, ഫൈനും! മൊത്തത്തിൽ കേരളം നമ്പർ 1!