ഫ്രാൻസിൽ എല്ലാ യാത്രക്കാർക്കും കോവിഡ് നെഗറ്റീവ് അല്ലെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിയമം കൊണ്ടുവന്നത് കഴിഞ്ഞ ദിവസമാണ്.കടുത്ത പ്രതിഷേധങ്ങളെ അവഗണിച്ചാണ് സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടു പോകുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഇതിനെതിരെ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയിട്ടുള്ളത്.

ഇപ്പോഴും ഹെൽത്ത് പാസിനെതിരായ തെരുവ് പ്രതിഷേധം തുടരുകയാണ് -
പുതിയ നിയമം നടപ്പിൽ വരുന്ന ഓഗസ്റ്റ് 1 വരെ രാജ്യവ്യാപകമായി പ്രകടന പരമ്പര പ്രതീക്ഷിക്കുന്നുണ്ട്. നിയമം നടപ്പിലാകുന്ന അന്ന് മുതൽ
ബാറുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും ''വാക്‌സിനേഷൻ ചെയ്യാത്തവരെ പുറത്താക്കും.

ഇതിനായുള്ള കരട് നിയമത്തിന് ഫ്രഞ്ച് പാർലമെന്റ് അംഗീകാരം നൽകിയത് കഴിഞ്ഞ ദിവസമാണ്..റെസ്‌റററന്റുകൾ, ബാറുകൾ, ഷോപ്പിങ് സെന്ററുകൾ, ആശുപത്രികൾ, ട്രെയ്‌നുകൾ, വിമാനങ്ങൾ എങ്ങനെ എല്ലാ സ്ഥലങ്ങളിലും ഇതു നിർബന്ധമായിരിക്കും.ഓഗസ്റ്റ് ആദ്യം മുതൽ ഹെൽത്ത് പാസ് വിതരണം ആരംഭിക്കും.

മറുവശത്ത്, ഫ്രഞ്ച് വാക്‌സിനേഷൻ പ്രോഗ്രാം കുതിച്ചുയരുകയാണ്.പ്രതിരോധ കുത്തിവയ്‌പ്പ് നടത്താതെയും സ്ഥിരമായി എടുക്കാതെയും ഫ്രാൻസിൽ കൂടുതൽ ദൂരം പോകാനാവില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.