വംശീയ പരാമർശം നടത്തിയതിനും സ്റ്റാഫിനെ ആക്രമിച്ചതിനും ഇന്ത്യക്കാരന് അഞ്ച് ആഴ്ച തടവിന് ശിക്ഷിച്ച് സിംഗപ്പൂർ കോടതി. രണ്ട് പേരെയും വംശീയമായി അധിക്ഷേധിപിച്ചതിനും ഉപദ്രവിച്ചതിനും ചേർത്ത് ക്രിമിനൽ കേസ് ചുമത്തിയാണ് ശിക്ഷ വിധിച്ചത്.പെരിയനായഗം അപ്പാവു എന്ന് പേരുള്ള 52 വയസുകാരനാണ് ജയിൽ ശിക്ഷ ലഭിച്ചത്.

ജൂൺ 23 ന് സെങ്കാങ് ജനറൽ ആശുപത്രിയിലെ ഒരു നഴ്സിന് നേരെ ഇയാൾ അധിക്ഷേപിച്ചുവെന്നാണ് പരാതി. ഇയാൾ ഇവിടെ കാഴ്ചയ്ക്ക് ചികിത്സ തേടി പോയതായി റിപ്പോർട്ടിൽ പറയുന്നു.അയാൾക്ക് പരിശോധന നടത്താൻ ഇന്ത്യൻ ഡോക്ടർ വേണമെന്നും ചൈനക്കാർ വിഡ്ഡികളാണെന്നും ഇയാൾ പറഞ്ഞതായി പരാതിയിൽ പറയുന്നു. കൂടാതെ അവിടെ ഒരു നഴ്‌സിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്.

ഇത് കൂടാതെ കഴിഞ്ഞ വർഷം ഏപ്രിലിൽ ഒരു സൂപ്പർ മാർക്കറ്റിൽ ുകാഷ്യർക്കെതിരെ വംശീയ പരാമർശം നടത്തിയതിന് അപ്പാവൂവും അന്വേഷണം നടത്തിയിരുന്നു. സൂപ്പർമാർക്കറ്റിന്റെ എക്‌സിറ്റ് ഗേറ്റിൽ നിന്ന് പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ, കാഷ്യറെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.