- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്തു അൻസിന്റെ വേർപാടിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റിന്റെ അനുശോചനം
കുവൈറ്റ് സിറ്റി: -കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്തു അൻസിന്റെ ആകസ്മികമായ വേർപാടിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.
മാധ്യമ രംഗത്ത് ഫോട്ടോഗ്രാഫർ എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ അൻവർ കുവൈറ്റ് പ്രവാസികൾക്കിടയിലെ ഒരു നിറ സാന്നിധ്യമായിരുന്നു എന്ന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡും, ഗ്ലോബൽ വക്താവുമായ ബാബു ഫ്രാൻസീസ് അനുസ്മരിച്ചു.
പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിേനറ്റർ അനിൽ മൂടാടി എന്നിവർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വേർപാടിൽ വിഷമിക്കുന്ന കുടുംബത്തിന്റെയും, ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പങ്കുചേരുന്നതായി പത്രക്കുറിപ്പിൽ അറിയിച്ചു.
Next Story