ഗോള തലത്തിൽ കോവിഡ് മഹാമാരി പടർന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്ക് നേരിട്ടോ ഇൻട്രാന്സിറ്റ് വഴിയോ യാത്ര ചെയ്യുന്ന സ്വദേശികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. ഗവൺമെന്റ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് മൂന്നുവർഷം യാത്രാവിലക്ക് ലഭിക്കും.നിയമം ലംഘിക്കുന്നവർക്ക് പിഴയും യാത്രാവിലക്കും ഏർപ്പെടുത്താനാണ് തീരുമാനം.

ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ, അർജന്റീന, ബ്രസീൽ, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാൻ, പാക്കിസ്ഥാൻ, സൗത്ത് ആഫ്രിക്ക, തുർക്കി, വിയറ്റ്നാം, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രാവിലക്കുള്ളത്.

രാജ്യത്തേക്ക് തിരിച്ചെത്തിയ ശേഷം പിന്നീട് അടുത്ത മൂന്ന് വർഷത്തേക്ക് ഇവർക്ക് സൗദി അറേബ്യക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ വിലക്കേർപ്പെടുത്തും. ഇത്തരം രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യം വഴിയോ യാത്ര ചെയ്യുന്നവർ ഒരുപോലെ നടപടിക്ക് വിധേയരാവുമെന്നും അറിയിച്ചിട്ടുണ്ട്.