അജ്മാൻ: അജ്മാനിൽ മലയാളി യുവാവ് നിര്യാതനായി.മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി ഹംസ പൊതുവത്ത് ആണ് മരിച്ചത്. പരേതന് 35 വയസായിരുന്നു പ്രായം. കഴിഞ്ഞ നാല് വർഷത്തോളമായി അജ്മാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

സൗമ്യമായ പെരുമാറ്റം കൊണ്ടും ക്രിയാത്മക ഇടപെടൽ കൊണ്ടും ശ്രദ്ധേയനായിരുന്നു. നാട്ടിൽ അർഹരായവർക്ക് സൗജന്യമായി മരുന്ന് എത്തിച്ചുകൊടുക്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

തെന്നലയിലെ പൊതുവത്ത് മരക്കാർ ഹാജിയുടെ അഞ്ച് മക്കളിൽ രണ്ടാമനാണ്. മാതാവ് - കുഞ്ഞീരം ഹജ്ജുമ്മ. ഭാര്യ - ജസീല തസ്‌നി. മക്കൾ - മുഹമ്മദ് അസ്മിൽ, ആയിഷ അസ്മിന. സഹോദരങ്ങൾ - ഷരീഫ്, ഷൗക്കത്ത്, ഹസീന, ഫാത്തിമ സുഹറ