ദോഹ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയർന്നതോടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർലൈൻ കമ്പനികൾ. നേരത്തെ 12,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് ആണ് 40,000 രൂപ വരെയായി ഉയർന്നത്.സന്ദർശക വിസകൾ കൂടി തുടങ്ങിയതോടെയാണ് ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.

നേരത്തെ സീസണുകളിലാണ് യാത്രാനിരക്ക് വർധിപ്പിച്ചിരുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ദോഹ വഴി യാത്രചെയ്യാൻ ആളുകൾ എത്തുന്നതും യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമാണ്. നിലവിൽ ഓഗസ്റ്റ് 15 വരെയുള്ള ബുക്കിങ്ങുകൾക്കാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത്. കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചാൽ നിരക്ക് കുറയാൻ സാധ്യതയുണ്ട്.