ഫിലാഡൽഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച്‌ കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കർഷകനെ കൺടെത്താനുള്ള മത്‌സരംസംഘടിപ്പിക്കുന്നു.ഫിലാഡൽഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവകൃഷിയിലേയ്ക്ക് ആകർഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവർഗ്ഗങ്ങളും അമേരിക്കന്മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്‌സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെഭാഗമായാണു് ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം കർഷകരത്‌നം അവാർഡ്ഏർപ്പെടുത്തിയിരിക്കുന്നത്. വിത്തൂല്പാദനം മുതൽ വിളവെടുപ്പുവരെയുള്ള പ്രക്രിയകൾസൂക്ഷ്മമായി പരിശോധിച്ചശേഷമാണു് വിധിനിർണ്ണയം നടത്തുന്നത്.

കർഷകരത്‌നം അവാർഡ് ജേതാവിന് ഇമ്മാനുവൽ റിയാലിറ്റി എവർറോളിങ്
ട്രോഫിയും, കേരള കിച്ചൻ നൽകുന്ന കാഷ് അവാർഡും സമ്മാനിക്കും. രൺടും മൂന്നുംസ്ഥാനക്കാർക്ക് കാഷ് അവാർഡും മറ്റ് ആകർഷകമായ സമ്മാനങ്ങളും നൽകുന്നു, കൂടാതെമത്സരാർത്ഥികളേവരെയും സ്റ്റേജിൽ ആദരിക്കുന്നു.കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ മത്സരാർത്ഥികൾ തങ്ങളുടെകൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ അയച്ചു തരുക. തെരഞ്ഞെടുക്കപ്പെടുന്നഅടുക്കളതോട്ടങ്ങൾ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ജഡ്ഡ്ജിങ് പാനൽ പരിശോധിച്ച്‌വിജയികളെ തീരുമാനിക്കും.

മത്‌സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 15ാംതീയതിക്കുള്ളിൽ വീഡിയോ അയയ്ക്കുക. വീഡിയോ അയക്കേണ്ട ഈമെയിൽ:Philip52@comcast.net, Oalickal@aol.com, Thakadi1@hotmail.com

കൺസ്റ്റാറ്റർ ജർമ്മൻ ക്ലബ് വിശാല ഓപ്പൺ വേദിയിലാണ് (( 9130 Academy Road,
Philadelphia, PA 19114 )  ) ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം
അരങ്ങേറുന്നത്. ഓഗസ്റ്റ് 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണി മുതൽ രാത്രി 10:00
മണി വരെയുള്ള സമയത്താണ് ആഘോഷങ്ങൾ നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സുമോദ് നെല്ലിക്കാല(ചെയർമാൻ)
267-322-8527 സാജൻ വറുഗീസ്: (ജനറൽ സെക്രട്ടറി): 267-322-8527, രാജൻ
സാമുവൽ,(ട്രഷറർ) 215 435 1015, വിൻസന്റ് ഇമ്മാനുവൽ (ഓണം ചെയർമാൻ)
215-880-3341, ഫീലിപ്പോസ് ചെറിയാൻ 215-605-7310, ടി.ജെ. തോംസൺ
215 429 2442 ജോർജ്ജ് ഓലിക്കൽ 215 873 4365