- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യൻ ഓഫീസ് തുറക്കുന്നു
ഇല്ലിനോയ് : ഇല്ലിനോയ് യൂണിവേഴ്സിറ്റി ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഇതിന്റെ പ്രാരംഭമായി ഡൽഹിയിലും, ബാംഗ്ലൂരും റിക്രൂട്ടിങ് ഓഫീസുകൾ തുറക്കുന്നതിന് യൂണിവേഴ്സിറ്റി തീരുമാനിച്ചു. മെയ്ൻ ഓഫീസ് ഡൽഹിയിലും, ബ്രാഞ്ച് ഓഫീസ് ബാംഗ്ലൂരും ആയിരിക്കും.
യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ് ഗ്രാജുവേറ്റ് വിവേക് ഡാമല്ലിനെ ബോർഡ് ഓഫ് ട്രസ്റ്റി നോമിനിയായി ഇന്ത്യയിൽ നിയമിക്കാൻ ജൂലായ് 22ന് ചേർന്ന ബോർഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു.
ഇല്ലിനോയ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള 2848 വിദ്യാർത്ഥികൾ പഠനം തുടരുന്നു. ചൈന ഒഴിച്ചു മറ്റു രാജ്യങ്ങളിൽ നിന്നും ഇവിടെ പഠനം നടത്തുന്ന വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്.
ഇന്ത്യയിൽ നിന്നും ഇല്ലിനോയ് യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ പഠിക്കുന്നതിന് താൽപര്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നതിനും, അവരെ ഇവിടെ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടി ശ്രമങ്ങളും ഡൽഹിയിലുള്ള ലേയ്സൺ ഓഫീസ് പൂർത്തീകരിക്കുമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ടിം കില്ലിൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയ്സുമായി ബന്ധപ്പെടേണ്ടതാണ്.