തിരുവനന്തപുരം: വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശിച്ചു. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടു.

വാക്‌സിനേഷൻ കേന്ദ്രത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.