- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശുവിനെ അഴിച്ചു കെട്ടുമ്പോൾ പറമ്പിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഇല്ലായെന്ന് ഉറപ്പുവരുത്താൻ മറക്കല്ലെ! പശുവിന്റെ ദഹന പ്രശ്‌നം പരിശോധിച്ച ഡോക്ടർ കണ്ടത് വയറ്റിനുള്ളിൽ കുന്നുകൂടിയ പ്ലാസ്റ്റിക്: സർജറിയിലൂടെ പുറത്തെടുത്ത് ഡോക്ടർ
പശുവിനെ അഴിച്ചു പറമ്പിൽ കെട്ടുമ്പോൾ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്താൻ മറക്കല്ലെ. ഇല്ലെങ്കിൽ വൻ പണി കിട്ടും. ദഹന പ്രശ്‌നം അനുഭവപ്പെട്ട പശുവിന്റെ വയറ്റിൽ നിന്നും ഡോക്ടർ നീക്കം ചെയ്തത് പ്ലാസ്റ്റിക് ശേഖരം.
പൊതുവേ നാരുകളടങ്ങിയ ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവരാണ് പശുക്കൾ. പുല്ല് ചവച്ചരച്ചു കഴിക്കുന്നതിനൊപ്പം അവ ആമാശയത്തിലെത്തുമ്പോൾ ദഹിപ്പിക്കാൻ ഒട്ടേറെ സൂക്ഷ്മാണുക്കളും പശുവിന്റെ ദഹനവ്യവസ്ഥയുടെ ഭാഗമായുണ്ട്. എന്നാൽ, പുല്ലിനൊപ്പം കടന്നുകൂടുന്ന ചില വസ്തുക്കൾ പശുക്കളുടെ ദഹനവ്യവസ്ഥയെ തകർക്കുമെന്നു മാത്രമല്ല പശുവിന്റെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യു. തൊടിയിൽനിന്നും മറ്റും പുല്ലു ശേഖരിക്കുമ്പോഴോ പശുക്കളെ മേയാനായി ഇറക്കിക്കെട്ടുമ്പോഴോ പരിസരത്ത് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഇല്ലായെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം, അവ വയറ്റിലെത്തുകയും ദഹനത്തെ ബാധിക്കുകയും ചെയ്യും.
പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വയറ്റിൽ കുടുങ്ങിയ പശുവിനെ വെറ്ററിനറി ഡോക്ടർ ശസ്ത്രക്രിയ നടത്തി രക്ഷിക്കുന്ന വിഡിയോയാണ് ചുവടെയുള്ളത്. വയർ കീറി വളരെ ആയാസപ്പെട്ടാണ് ഉള്ളിൽനിന്ന് അദ്ദേഹം പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നീക്കംചെയ്തത്. കൃത്യമായി അവസ്ഥ തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക് നീക്കം ചെയ്യാൻ കഴിഞ്ഞതിനാൽ പശു ഇപ്പോൾ ആരോഗ്യവതിയാണ്. കോഴിക്കോട് മൈക്കാവ് വെറ്ററിനറി ഡിസ്‌പെൻസറിയിലെ വെറ്ററിനറി സർജനായ ഡോ. സി.ജെ. നിതിനാണ് പശുവിന് ശസ്ത്രക്രിയ നടത്തിയത്. മുൻപും ഡോ. നിതിന്റെ അടുക്കൽ ഇത്തരത്തിലുള്ള കേസുകൾ വന്നിട്ടുണ്ട്.