- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രെയിൻ ആരോഗ്യത്തോടെ ഇരിക്കും; പ്രായമാകുംതോറും ബുദ്ധി ശക്തി കുറയാനുള്ള സാധ്യത ഇല്ലാതാക്കും; ദിവസവും പകുതി മധുര നാരങ്ങ വീതമെങ്കിലും കഴിക്കുന്നത് ബൗദ്ധീക ആരോഗ്യത്തിന് നല്ലതെന്ന് പഠനം
ചെറു മധുരനാരങ്ങകൾ ദിവസവും പകുതി വീതമെങ്കിലും കഴിക്കുന്നത് ബുദ്ധി ശക്തിക്ക് നല്ലതെന്ന് പഠനം. മധുര നാരങ്ങകൾ കാററ്റ്, കുരുമുളക് എന്നിവ കഴിക്കുന്നത് മാനസിക തകർച്ചയുടെ സാധ്യത മൂന്നിലൊന്നായി കുറയ്ക്കുമെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഫ്‌ളാവിനോയിഡുകൾ കൂടുതലുള്ള ഭക്ഷണത്തിന്റ അര സേവമെങ്കിലും ഉൾക്കൊള്ളുന്ന ഒരു ഭക്ഷണം പ്രതിദിനം കഴിക്കുന്ന ഒരാൾക്ക് ബുദ്ധിശക്തി കുറയാനുള്ള സാധ്യത കുറവാണെന്ന് ഒരു പഠനം കണ്ടെത്തി.
ഫ്‌ളാവനോയിഡുകൾ സ്വാഭാവികമായും സസ്യങ്ങളിൽ കാണപ്പെടുന്ന സംയുക്തങ്ങളാണ്. അവ ശക്തമായ ആന്റി ഓക്‌സിഡന്റുകളായി കണക്കാക്കപ്പെടുന്നു. കൂടാതെ സ്‌ട്രോബറി, സെലറി, ആപ്പിൾ എന്നിവയിലും ഇവ കാണപ്പെടുന്നു. ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ 20 വർഷത്തിലേറെയായി 50,000ത്തോളം സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പങ്കെടുത്തവർ വിവിധ ഭക്ഷണങ്ങൾ എത്ര തവണ കഴിച്ചു എന്നതിനെക്കുറിച്ചുള്ള ചോദ്യാവലി പൂർത്തിയാക്കി. അവരുടെ വൈജ്ഞാനിക ശേഷിയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു.
ന്യൂറോളജി എന്ന ജേണലില്ലൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഭക്ഷണത്തിൽ കൂടുതൽ ഫ്‌ളാവിനോയിഡുകൾ കഴിക്കുന്ന ആളുകൾക്ക് ബുദ്ധിശക്തി കുറയാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. ചിലതരം മസാലകളിലും മഞ്ഞ, അല്ലെങ്കിൽ ഓറഞ്ച് ഫ്രൂട്ടുകളിലും പച്ചക്കറികളിലും ഫ്‌ളാവനോസ് അടങ്ങിയിട്ടുണ്ട്. ഇവ ബുദ്ധിശക്തി 38 ശതമാനം വരെ കുറയുന്നത് തടയാൻ സഹായിക്കും.
ബ്ലൂബെറിസ്, ബ്ലാക്ക്‌ബെറീസ്, ചെറികൾ തുടങ്ങിയവയിലുള്ള ആന്തോസയാനുകൾ ബുദ്ധിശക്തി കുറയുന്നതിനുള്ള സാധ്യത 24 ശതമാനം വരെ ഇല്ലാതാക്കും. പ്രായമാവുന്തോറും ബുദ്ധിശക്തി കുറയുന്നത് തടയുന്ന ശക്തികേന്ദ്രങ്ങളാണ് ഫ്‌ളാവിനോയിഡ്‌സ് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ വാൾട്ടർ വില്ലറ്റ് പറഞ്ഞു.