- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടർച്ചയായി ഏഴാം ദിവസവും കോവിഡ് വീണു; 27,000-ൽ പിടിച്ചുകെട്ടി ഇന്നലത്തെ രോഗനിരക്ക്; ഹേർഡ് ഇമ്മ്യുണിറ്റി 87 ശതമാനം; ഇല്ല, ഇനി കൊറോണ ബ്രിട്ടണെ വിഴുങ്ങുകയില്ല

കൊറോണയ്ക്ക് മേൽ ബ്രിട്ടൻ അന്തിമ വിജയം കൈവരിക്കുന്നു എന്ന സൂചനകൾ നൽകിക്കൊണ്ട് തുടർച്ചയായ ഏഴാം ദിവസവും രോഗവ്യാപനതോത് തഴോട്ട് വരുന്നു. 87 ശതമാനം പേർക്ക് രോഗപ്രതിരോധ ശേഷി കൈവന്നതോടെ ബ്രിട്ടൻ ഹേർഡ് ഇമ്മ്യൂണിറ്റി ആർജ്ജിച്ചതായി ചില വിദഗ്ദർ പറയുന്നു. എല്ലാ പ്രായവിഭാക്കാരിലും രോഗവ്യാപനം ഒരുപോലെ കുറഞ്ഞുവരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അടുത്ത മാസത്തോടെ പ്രതിദിനം 1 ലക്ഷം പേർ വരെ രോഗബാധിതരാകുന്ന അവസ്ഥയുണ്ടാകുമെന്ന് നേരത്തേ ചില ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇപ്പോൾ മൂന്നാം തരംഗത്തിന്റെ അന്തിമനാളുകളിലേക്കാണ് നാം നീങ്ങുന്നത് എന്നാന് സാഹചര്യം വ്യക്തമാക്കുന്നത്.
ബ്രിട്ടീഷ് ജനസംഖ്യയിലെ 87 ശതമാനം പേർക്ക് രോഗപ്രതിരോധശേഷി കൈവന്നതായി യൂണിവേഴ്സിറ്റി കോളേജിലെ ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ഡെൽറ്റ വകഭേദത്തിന്റെ അതിവ്യാപനശേഷി കണക്കിലെടുക്കുമ്പോൾ 93 ശതമാനം പേർക്കെങ്കിലും പ്രതിരോധ ശേഷി കൈവരിച്ചാൽ മാത്രമെ സമൂഹ പ്രതിരോധം അഥവ ഹേർഡ് ഇമ്മ്യുണിറ്റി കൈവരിച്ചു എന്ന് പറയാനാകും. ഈ നാഴികക്കല്ലിന് വളരെ അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വ്യാപിക്കാനാകാത്ത സാഹചര്യമാണ് വൈറസിനുള്ളത്.
അതിനിടെ, പലമേഖലകളിലും ഏറെ പ്രശ്നങ്ങൾ സൃഷിടിക്കുന്ന എൻ എച്ച് എസ് കോവിഡ്-19 ആപിന്റെ പിങ്ഡെമികിന് പരിഹാരമായി ഓഗസ്റ്റ് 16 മുതൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർ നിർദ്ദേശം ലഭിച്ചാലും സെൽഫ് ഐസൊലേഷന് വിധേയരാകേണ്ടതില്ല എന്ന നിയമം വന്നേക്കും എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. കുടുംബത്തിലെ ആർക്കെങ്കിലും കോവിഡ് വന്നാൽ പോലും വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവർക്ക് സെൽഫ് ഐസൊലേഷനിൽ പോകേണ്ടി വരില്ല. മാത്രമല്ല, രോഗപരിശോധനയും അവർക്ക് നിർബന്ധമാകില്ല.
ഇന്നലെ 27,734 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 37 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. തുടർച്ചയായ ഏഴാം ദിവസമാണ് രോഗവ്യാപന നിരക്കിൽ കുറവുണ്ടാകുന്നത്. അതേസമയം മരണനിരക്കിൽ 25 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതുപോലെ ചികിത്സതേടി ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നുണ്ട്.
മൂന്നാം തരംഗം പത്തിതാഴ്‌ത്താൻ ആരംഭിച്ചു എന്നുതന്നെയാണ് പൊതുവേ ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. എന്നിരുന്നാലും അത് തീർച്ചപ്പെടുത്തുന്നതിന് ഇനിയും ഏറെ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട് എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. അടുത്തയാഴ്‌ച്ച മുതൽ ചികിത്സതേടി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകുമെന്ന് ഇവർ പറയുന്നു.

