- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ് 5 മുതൽ വിവാഹച്ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാം; നിലവിലുള്ള നിയന്ത്രണങ്ങളും അധികം വൈകാതെ മാറ്റിയേക്കും; നിലവിൽ രോഗം പടരുന്നത് കൗമാരക്കാരിൽ
വിവാഹച്ചടങ്ങുകൾക്കുള്ള ക്ഷണിതാക്കളുടെ എണ്ണം 100 ആക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് ഒടുവിൽ അംഗീകാരമായി. കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭായോഗത്തിൽ ഓഗസ്റ്റ് 5 മുതൽ വിവാഹച്ചടങ്ങുകളിൽ 100 പേർക്ക് വരെ പങ്കെടുക്കാമെന്ന് സർക്കാർ അറിയി്ചു.
വിവാഹം, റിസപ്ഷൻ എന്നിങ്ങനെ രണ്ട് ചടങ്ങിലും 100 പേർക്ക് വരെ പങ്കെടുക്കാം. നിലവിലെ നിയന്ത്രണങ്ങളനുസരിച്ച് ഇത് 50 ആണ്.വിവാഹത്തിന് പുറമെ ജ്ഞാനസ്നാനച്ചടങ്ങിന് 50 പേർക്ക് വരെ പങ്കെടുക്കാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. ഈ മാറ്റവും ഓഗസ്റ്റ് 5 മുതൽ നിലവിൽ വരും. അതേസമയം കൺഫർമേഷൻസ്, കമ്മ്യൂണിയൻസ് തുടങ്ങിയവ നടത്തപ്പെടുന്നതിൽ തീരുമാനമൊന്നുമായില്ല.
അതേസമയം തന്നെ രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ അധികം വൈകാതെ എടുത്തുമാറ്റിയേക്കുമെന്ന് സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ചീഫ് മെഡിക്കൽ ഓഫീസർ ടോണി ഹോളോഹാനാണ് ഈ വിഷയത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചത്.ഇപ്പോൾ കൂടുതലും രോഗം വരുന്നത് 19-24 പ്രായപരിധിയിലുള്ളവർക്കാണ് . ഇതിനാൽ വാക്സിനേഷൻ ഈ വിഭാഗത്തിലേയ്ക്ക് കൂടി എത്തുന്നതോടെ രാജ്യം കൂടുതൽ സുരക്ഷിതമാകുമെന്നും അപ്പോൾ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കുമെന്നുമാണ് ടോണി ഹോളോഹാൻ പ്രതീക്ഷ പ്രകടിപ്പിച്ചത്.
വെഡ്ഡിങ് ഇന്റർനാഷണൽ പ്രൊഫഷണൽ അസോസിയേഷന്റെ നേതൃത്വത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തണമെന്ന ആവശ്യം ഉയർത്തി കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.വിവാഹങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന ആയിരക്കണക്കിന് പേരുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നും, സർക്കാർ ഇതിന് തീർപ്പുണ്ടാക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.