- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണ ധനലക്ഷ്മി ജങ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു.
വ്യാഴാഴ്‌ച്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. കക്കാട് ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാർ കണ്ണോത്തും ചാൽ ഭാഗത്തു നിന്നും വരികയായിരുന്ന കാറിൽ ഇടിച്ചു തെറിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ തലകീഴായി റോഡരികിലെ കടയുടെ സമീപത്തേക്ക് മറിഞ്ഞു. ഓടിക്കൂടിയെത്തിയ നാട്ടുകാരും പിന്നീട് വിവരമറിഞ്ഞെത്തിയ പൊലിസും രക്ഷാപ്രവർത്തനം നടത്തി. കാർ യാത്രക്കാരായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ റുട്ടിൽ അൽപനേരം ഗതാഗതം മുടങ്ങി. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി പൊലിസ് അറിയിച്ചു.
നേരത്തെ നാലു റോഡും കൂടി ചേരുന്ന ഈ ജങ്ഷനിൽ അപകടങ്ങൾ നടന്നിരുന്നു. അപകടങ്ങൾ നിത്യ സംഭവമായിട്ടും ഇവിടെ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. സ്വകാര്യ ആശുപത്രി, ബീവ് റേജ് സ് വിൽപന ശാല, വാട്ടർ അഥോറിറ്റി ക്വട്ടേഴ്‌സുകൾ, ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഓഫിസുകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.