ഫ്രാൻസിലെ കൂടുതൽ നഗരങ്ങളിലെ റോഡുകളിലും വേഗപരിധി 30 കി.മി ആക്കി കുറയ്ക്കുകയെന്ന ലക്ഷ്യം കൈവരിക്കുകയാണ്.അപകടം കുറയ്ക്കുകയും മലീനികരണം കുറയ്ക്കുകയും ലക്ഷ്യം വച്ച് കൂടുതൽ നഗരങ്ങളിലും ഇപ്പോൾ വേഗതാ പരിധി 30 കി.മി ആക്കി കുറയ്ച്ചിരിക്കുകയാണ്.

തെക്കൻ നഗരമായ മോണ്ട്‌പെല്ലിയർ ആണ് ഏറ്റവും പുതിയതായി ഈ നിയമം കൊണ്ടുവരുന്നത്. ഓഗസ്റ്റ് 1 ഞായറാഴ്ച മുതൽ കുറച്ച് നിരത്തുകൾ ഒഴികെ മറ്റെല്ലാവർക്കും കുറഞ്ഞ വേഗത പരിധി ബാധകമാകും.ഗ്രെനോബിൾ, ലില്ലെ, നാന്റസ് എന്നിവയുടെ വലിയ ഭാഗങ്ങളിൽ വേഗത പരിധി ഇതിനകം 30 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.ഓഗസ്റ്റ് 30 മുതൽ പാരീസ് പല തെരുവുകളിലും പരിധി കുറയ്ക്കാൻ ഒരുങ്ങുകയാണ്.

അസോസിയേഷൻ വില്ലെ 30 യൂറോപ്പിലെ ഏകദേശം 219 പട്ടണങ്ങളും വേഗപരിധി കുറയ്‌ക്കേണ്ട നഗരങ്ങളുടെ പട്ടികപ്പെടുത്തിയിട്ടുണ്ട്, ഇവയിൽ കൂടുതലും ഫ്രാൻസ് നഗരങ്ങൾ തന്നെയാണ്
.
മോണ്ട്‌പെല്ലിയറിന്റെ ചില പ്രധാന റോഡുകളിലെ (അവന്യൂ ഡി ലാ ലിബർട്ടെ, അവന്യൂ പിയറി മെൻഡിസ് ഫ്രാൻസ്, ആർഡി 65 എന്നിവ) വേഗത പരിധി മണിക്കൂറിൽ 50 കിലോമീറ്ററായി തുടരുന്നു, എന്നാൽ നഗരത്തിലെ മിക്ക റൂട്ടുകളിലും വേഗത പരിധി കുറയ്ക്കും.