ൽറ്റ വകഭേദം പിടിമുറുക്കാൻ തുടങ്ങിയതോടെ പ്രഖ്യാപിച്ച ഇളവുകൾ ഓരോന്നായി പിൻവലിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അമേരിക്ക. എല്ലാ മുതിർന്നവരും വാക്സിൻ എടുക്കണമെന്നും സർക്കാരിന്റെ മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും പ്രസിഡണ്ട് ജോ ബൈഡൻ ആവശ്യപ്പെട്ടു. മഹാവ്യാധിയിൽ നിന്നും പൂർണ്ണസ്വാതന്ത്ര്യം നേടാൻ അതുമാത്രമാണ് വഴിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വാക്സിൻ നിർബന്ധമാക്കേണ്ട ഇടങ്ങളിൽ നിർബന്ധമാക്കിയും, ഇൻസെന്റീവുകൾ നൽകിയും പരമാവധിപേരെ വാക്സിൻ എടുക്കാൻ പ്രേരിപ്പിക്കണമെന്ന നയമാണ് സർക്കാരിനുള്ളത്. പല സംസ്ഥാനങ്ങളിലേയും ലോക്കൽ ബോഡികൾ വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. അതിനെതിരെ വാക്സിൻ വിരുദ്ധരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാൽ ദേശീയ തലത്തിൽ വാക്സിൻ നിർബന്ധമാക്കുന്നതിനെ കുറിച്ച് ജോ ബൈഡൻ കൃത്യമായ ഒരു ഉത്തരം തന്നില്ല. നിലവിൽ അത്തരത്തിൽ ഒരു ചിന്ത ഇല്ല എന്നുമാത്രമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അമേരിക്കയിൽ നിന്നും വിദേശങ്ങളിലേക്ക് യാത്രചെയ്യുന്നവർ കോവിഡ് സർട്ടിഫിക്കറ്റ് കരുതേണ്ട ഒരു കാലം വന്നുചേരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ മിക്ക രാജ്യങ്ങളിലും സന്ദർശനത്തിന് കോവിഡ് പാസ്സ്പോർട്ട് ഒരു മാനദണ്ഡമാക്കിയിട്ടുണ്ട്. അതുപോലെ കൂടുതൽ കൂടുതൽ സ്ഥാപനങ്ങളുംസമീപഭാവിയിൽ ജീവനക്കാർക്ക് വാക്സിൻ നിർബന്ധമാക്കിയേക്കാം. നിലവിൽ രോഗം മൂർഛിച്ച് ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളും അതുപോലെ കോവിഡ് മൂലം മരണത്തിനു കീഴടങ്ങുന്നവരും വാക്സിൻ എടുക്കാത്തവരാണെന്നും പ്രസിഡണ്ട് ചൂണ്ടിക്കാണിക്കുന്നു.

ഒരിക്കൽ നിയന്ത്രണാധീനമായി എന്നു കരുതിയ കോവിഡ് വ്യാപനം വീണ്ടും കൈവിട്ടു പോകുന്ന നിലയിലാണ് ഇപ്പോഴത്തെ അമേരിക്കയിലെ സാഹചര്യം. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് മുന്നോട്ട് പോകണമെന്ന് ജോ ബൈഡൻ ജനങ്ങളോട് ആവശ്യപ്പെട്ടു. യുവാക്കളിൽ വാക്സിൻ എത്തിക്കാൻ മാതാപിതാക്കൾ തന്നെ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ഡെൽറ്റ വകഭേദം നിയന്ത്രണംവിട്ട്വ്യാപിക്കുകയാണെന്നും അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന കാര്യംരാജ്യത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും വാക്സിൻ എടുക്കുക എന്നതു തന്നെയാണ് ഏക പ്രതിവിധി എന്നും അദ്ദേഹം പറഞ്ഞു.

വാക്സിന്റെ രണ്ടു ഡോസുകളും എടുക്കാത്തവർക്ക് ഇനി മുതൽ തൊഴിലിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയേക്കും. അതിന് അവർ എത് സ്ഥലത്താണ് ഉള്ളതെന്നോ, സഹപ്രവർത്തകരുമായി എത്ര അകലം അവർ പാലിക്കുന്നുണ്ട് എന്നതോ മാനദണ്ഡമാകില്ല. മാത്രമല്ല, ആഴ്‌ച്ചയിൽ ഒന്നോ രണ്ടോ തവണ അവർ സ്‌ക്രീനിങ് ടെസ്റ്റിന് വിധേയരാകേണ്ടതായും വന്നേക്കാം. അതുപോലെ സൈനികർക്ക് അത്യാവശ്യമായ വാക്സിനുകൾടെ ലിസ്റ്റിൽ കോവിഡ് വാക്സിനും ഉടൻ ഉൾപ്പെടുത്തും.