- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിലെ നിറപുത്തിരി പൂജാ ചടങ്ങുകൾ ഓഗസ്റ്റ് 16ന്; നെൽക്കതിരുകൾ ശബരിമലയിലെ കരനെൽകൃഷിയിൽ നിന്ന്
തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിലെ നിറപുത്തിരി പൂജാ ചടങ്ങുകൾ ഓഗസ്റ്റ് 16-നു നടക്കും. ഇതിനായി ക്ഷേത്രനട 15-നു വൈകുന്നേരം അഞ്ചിനു തുറക്കും.
ഇക്കുറിയും നിറപുത്തിരിപൂജയ്ക്ക് ക്ഷേത്ര ശ്രീകോവിലിനുള്ളിലേക്ക് എടുക്കുന്ന നെൽക്കതിരുകൾ ശബരിമലയിലെ കരനെൽകൃഷിയിൽ വിളഞ്ഞവയാണ്. കോവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് ഭക്തർ പുറത്തുനിന്ന് കതിർക്കറ്റകൾ കൊണ്ടുവരാൻ അനുവദിക്കുന്നതല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
കഴിഞ്ഞവർഷവും ശബരിമലയിൽ കൃഷിചെയ്ത നെൽക്കതിരുകളാണ് എടുത്തത്. 16-നു പുലർച്ചെ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.
Next Story