- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ 500 ഡോളർ; ന്യൂസൗത്ത് വെയ്ൽസിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചി്ല്ലെങ്കിൽ പൊലീസ് നടപടി
സിഡ്‌നിയിൽ കോവിഡ് കേസുകൾ ഉയർന്നതോടെ പൊലീസ് നടപടി കർശനമാക്കുന്നു.മാസ്‌ക് ധരിക്കാതെ വീട് വെളിയിൽ ഇറങ്ങിയാൽ 500 ഡോളർ വരെ പിഴ ഈടാക്കാനാണ് തീരുമാനം. എൻഎസ്ഡബ്ല്യു ഭയങ്കരമായ 239 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.നിലവിൽ 200 ഡോളറായിരുന്നു പിഴ.
കമ്പർലാന്റ്, കാന്റർബറി -ബാങ്ക്‌സ്ടൗൺ, ബ്ലാക്ക്ടൗൺ, ലിവർപൂൾ,ഫെയർഫീൽഡ്, പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്‌ബെൽ ടൗൺ എന്നിവിടങ്ങളിൽ ഉള്ളവർ വീട് വിട്ട് പുറത്തുപോയാൽ മാസ്‌ക് ധരിക്കണം.അഞ്ച് കിലോമീറ്റര് പരിധിക്കുള്ളിൽ മാത്രമേ ഇവർക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളുവെന്നും പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
തുടർച്ചയായി കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത ബിസിനസുകൾ അടപ്പിക്കാൻ വെള്ളിയാഴ്ച മുതൽ പൊലീസിന് അധികാരം നൽകും.
Next Story