- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റിലെ ആരോഗ്യപ്രവർത്തകർക്ക് ബോണസ്; കോവിഡ് കാലത്തെ സേവനത്തിന് എച്ച്എസ്ഇയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ബോണസെന്ന സൂചനയുമായി ആരോഗ്യമന്ത്രി
കോവിഡ് ദുരിതകാലത്തെ സേവനത്തിന് ആരോഗ്യപ്രവർത്തകർക്കെല്ലാം ബോണസ്. ആരോഗ്യമന്ത്രിയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടിവിലെ എല്ലാ ജീവനക്കാർക്കും സാമ്പത്തീകമായി ഗുണം ചെയ്യുന്ന ബോണസ് നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലിംറിക്കിലെ കോവിഡ് വാക്സിനേഷൻ സെന്റർ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി സ്റ്റീഫൻ ഡോൺലി.
ആരോഗ്യപ്രവർത്തകർ വിലമതിക്കാനാവാത്ത സേവനമാണ് ചെയ്യുന്നതെന്നും . ഇവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ബോണസായി തന്നെ നൽകാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. '
ഒന്നരവർഷത്തോളമായി ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടിവിലെ ഡോക്ടേഴ്സും നഴ്സുമാരും അഡ്‌മിനിസ്ട്രേറ്റേഴ്സും മറ്റ് ഹെൽത്ത് കെയർ പ്രഫഷണൽസും കോവിഡിനെ
തോൽപ്പിക്കാൻ അഹോരാത്രം പരിശ്രമിക്കുകയാണെന്നും ഇത് നാം കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.