- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്ക് ടൂറിസ്സ് വിസയിൽ അനുമതി നല്കി സൗദി;ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ
ടൂറിസ്റ്റ് വിസയിൽ രാജ്യം സന്ദർശിക്കുന്നവർക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രവേശനത്തിന് അനുമതി നൽകി സൗദി അറേബ്യ. രണ്ട് ഡോസ് വാക്‌സീൻ സ്വീകരിച്ചവർക്കാണ് രാജ്യത്ത് പ്രവേശിക്കാൻ സൗദി ടൂറിസം മന്ത്രാലയം അനുമതി നൽകിയത്. പതിനേഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് സൗദി പുറത്ത് നിന്നുള്ളവർക്ക് പ്രവേശനാനുമതി നൽകുന്നത്.
രാജ്യം അംഗീകരിച്ച വാക്‌സീനുകളിലൊന്നിന്റെ രണ്ട് ഡോസുമെടുത്തവർക്കാണ് ഇളവ് നൽകുന്നത്. ഫൈസർ, ആസ്ട്രാസെനെക്ക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സീനുകളാണ് സൗദി അംഗീകരിച്ചത്. ഇവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ഇല്ലാതെ തന്നെ രാജ്യം സന്ദർശിക്കാം. എന്നാൽ 72 മണിക്കൂറിനുള്ളിലെ ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് ഫലം ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ സഞ്ചാരികൾ നിർബന്ധിതരായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു. മുഖംമൂടി (മാസ്‌ക്) ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവ ഇതിൽ ഉൾപെടുന്നു. ടൂറിസ്റ്റ് വിസ നേടാൻ ആഗ്രഹിക്കുന്നവർക്ക് visitsaudi.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.
വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖീം പോർടലിൽ അപ്ഡേറ്റ് ചെയ്തിരിക്കണം. കൂടാതെ തവകൽനാ ആപ്ലികേഷൻ വഴി പ്രവേശനാനുമതിക്കുള്ള സമ്മതപത്രം നേടിയെടുക്കണം. ഇത് പൊതു ഇടങ്ങളിലെ പരിശോധനകളിൽ ഹാജരാക്കണം. ഇതിന് ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി തവകൽനാ ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഷോപിങ് മാളുകൾ, സിനിമാശാലകൾ, റെസ്റ്റോറന്റുകൾ, വിനോദ വേദികൾ എന്നിവയുൾപെടെ സൗദി അറേബ്യയിലെ നിരവധി പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി തവകൽനാ ആപ് വഴി ലഭിക്കും.