ടുത്ത മാസം 20 മുതൽ അബുദബിയിൽ പൊതുസ്ഥലത്ത് പ്രവേശിക്കാൻ വാക്സിൻ നിർബന്ധം. ഓഗസ്റ്റ് 20 മുതൽ നിയമം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം കോവിഡ് വ്യാപനം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. കായിക, വിനോദ കേന്ദ്രങ്ങൾ, ജിം, റിസോർട്ട്, മ്യൂസിയം, സർവകലാശാല, സ്‌കൂൾ, പാർക്ക്, ബീച്ച്, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിങ്ങനെ എല്ലായിടത്തും നിബന്ധന കർശനമാക്കും.

പൊതുസ്ഥലങ്ങളിൽ എത്തുന്നവരുടെ മൊബൈലിൽ അൽഹുസ്ൻ ആപ്ലിക്കേഷനിൽ പച്ച തെളിയുന്നതാണ് വാക്സിൻ സ്വീകരിച്ചതിന്റെ അടയാളം. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ സ്റ്റാറ്റസിൽ പച്ച അടയാളം ലഭ്യമാകൂ. സർക്കാർ സ്ഥാപനങ്ങളിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കണമെങ്കിൽ വാക്സിന് പുറമെ പിസിആർ നെഗറ്റീവ് ഫലവും നിർബന്ധമാണ്.