ദോഹ: കോവിഡ് ബാധിച്ച് നാല് മാസമായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അസീസ് മൂരിയാട് ആണ് മരിച്ചത്. ഖത്തർ പെട്രോളിയം മുൻ ജീവനക്കാരനും കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം (ഉംസയീദ് ഏരിയ) കമ്മിറ്റി അംഗവുമായിരുന്നു.

കോവിഡ് ബാധിതനായി കഴിഞ്ഞ നാലു മാസമായി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഷാഹിദയാണ് ഭാര്യ. ഷാഹിൽ അബ്ദുൽ അസീസ്, ഷഹാന അബ്ദുൽ അസീസ്, ഷാഹിൻ അബ്ദുൽ അസീസ് എന്നിവർ മക്കളാണ്. എല്ലാവരും ദോഹയിലുണ്ട്. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി. ',