- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
'മാഗ് 'ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ശനിയാഴ്ച മുതൽ - ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ ടൂർണമെന്റ് ജൂലൈ 31 (ശനി), ഓഗസ്റ്റ് 1 (ഞായർ) തീയതികളിലാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 7 വരെയാണ് കളികൾ ക്രമീകരിച്ചിരിക്കുന്നത്.
ഹൂസ്റ്റൺ ബാഡ്മിന്റൺ സെന്ററിലാണ് നടത്തപെടുന്ന ടൂർണമെന്റിൽ . ഹൂസ്റ്റണിലെ പ്രമുഖ മലയാളി ബാഡ്മിന്റൺ കളിക്കാരടങ്ങുന്ന 24 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 8 ടീമുകളും 50 വയസ്സിനു മുകളിലുള്ളവർക്കായി നടത്തുന്ന ടൂർണമെന്റിൽ 16
ടീമുകളുമാണ് മത്സരിക്കുന്നത്.
അലക്‌സ് പാപ്പച്ചൻ (എംഐഎച്ച് റിയൽറ്റി) മെഗാ സ്‌പോൺസറും രഞ്ജു രാജ് (പ്രൈം ചോയ്‌സ് ലെൻഡിങ് ) ഗ്രാൻഡ് സ്‌പോണ്‌സറും റജി.വി.കുര്യൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്) ഡയമണ്ട് സ്‌പോണ്‌സറുമായിരിക്കും.
ജോർജ് ജേക്കബ് (മാസ്റ്റർ പ്ലാനറ്റ് യുഎസ്എ),ഷാജു തോമസ് (ലോൺ ഓഫീസർ)
ചാണ്ടപിള്ള മാത്യൂസ് ഇൻഷുറൻസ്,ആഷാ റേഡിയോ, ഓഷ്യനോസ് ലിമോസിൻ റെന്റൽസ്, ചെട്ടിനാട് ഇന്ത്യൻ റെസ്റ്റോറന്റ്, മല്ലു കഫേ റേഡിയോ, അപ്ന ബസാർ മിസോറി സിറ്റി എന്നിവരാണ് മറ്റു സ്പോൺസർമാർ.
മൽസര വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളൊടൊപ്പം ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്,
വിനോദ് വാസുദേവൻ (പ്രസിഡണ്ട്) - 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) - 713 515 8432
മാത്യു കൂട്ടാലിൽ (ട്രഷറർ) - 832 468 3322
റജി കോട്ടയം (കൺവീനർ ) - 832 723 7995