- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾഡൻ സ്ലാം നേടുന്ന ഏകപുരുഷ താരമെന്ന സ്വപ്നനേട്ടം ഇനിയും അകലെ; ഒളിമ്പിക് ടെന്നീസ് സെമിയിൽ ജോക്കോവിച്ചിന് കാലിടറി; തോൽവി ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനോട്
ടോക്കിയോ: ഒളിമ്പിക്‌സ് ടെന്നീസിൽ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിന് തോൽവി. ഇതോടെ ഒളിമ്പിക്‌സ് സ്വർണം കൂടി നേടി കരിയറിൽ ഗോൾഡൻ സ്ലാം സ്വന്തമാക്കാമെന്ന ജോക്കോവിച്ചിന്റെ സ്വപ്നം പൊലിഞ്ഞു. സെമിയിൽ ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ തോൽവി. സ്‌കോർ 1-6, 6-3, 6-1.
ആദ്യ സെറ്റ് സ്വരേവിന് അനായാസം (61) വീഴ്‌ത്തിയ ജോക്കോവിച്ചിന് അടുത്ത രണ്ട് സെറ്റും പിഴച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ഒപ്പത്തിനൊപ്പം നിന്ന ജോക്കോവിച്ച് പിന്നീട് തുടർച്ചയായി ഏഴ് ഗെയിമുകൾ നഷ്ടമാക്കി തോൽവിയിലേക്ക് വഴുതി വീണു. കാരൻ കച്ചനോവ് ആണ് ഫൈനൽ പോരാട്ടത്തിൽ സ്വരേവിൻന്റെ എതിരാളി. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ പാബ്ലോ കരേനോ ബുസ്തയെ ജോക്കോവിച്ച് നേരിടും.
നാല് ഗ്രാൻസ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വർണവും നേടി ഗോൾഡൻ സ്ലാം സ്വന്തമാക്കുന്ന ടെന്നീസ് ചരിത്രത്തിലെ ഏക പുരുഷ താരമാവാനുള്ള അവസരമാണ് ജോക്കോ സെമിയിൽ കൈവിട്ടത്. വനിതാ താരങ്ങളിൽ 1988ൽ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ