ഷിംല: ഹിമാചൽ പ്രദേശിലെ ലഹോൾ-സ്പിറ്റി ജില്ലയിൽ ട്രക്കിങ്ങിനെത്തിയ മൂന്ന് യാത്രികരെ കാണാതായി. രാജസ്ഥാനിൽ നിന്നുള്ള സംഘമാണന്നാണ് റിപ്പോർട്ട്. രാജസ്ഥാൻകാരനായ നികുഞ്ജ് ജസ്വാളിനെയും ഒപ്പമുള്ള മറ്റു രണ്ടു പേരേയുമാണ് കാണാതായത്. ജസ്വാളിനൊപ്പമുള്ള മറ്റു രണ്ടു പേരുടെ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ ബോർഡ് ഡയറക്ടർ സുദേഷ് കുമാർ മൊഖ്ത അറിയിച്ചു.

സിസ്സുവിലെ പൊലീസ് ചെക്ക്പോസ്റ്റിൽ നിന്നും ലഭിച്ച വിവരപ്രകാരം മൂവരും ഖേപൻ ഘട്ടിൽ ട്രക്കിങ്ങിനിറങ്ങിയതാണ്. വെള്ളിയാഴ്ച ഇവർ തിരിച്ചെത്തേണ്ടതായിരുന്നു. കാണാതായവർക്കുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നും മൊഖ്ത പറഞ്ഞു.