- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിമുറിയിൽ തെന്നി വീണ് കഴുത്തിന് പരിക്ക്; ഓസ്ട്രേലിയൻ ബാസ്ക്കറ്റ് ബോൾ താരത്തിന് ഒളിമ്പിക്സ് നഷ്ടമായി
കുളിമുറിയിൽ തെന്നി വീണ് കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് ഓസ്‌ട്രേലിയൻ താരം ഒളിമ്പിക്‌സിൽ നിന്നും പിന്മാറി. ബാസ്‌ക്കറ്റ്ബോൾ താരം ആരോൺ ബയ്നെസിന് ആണ് ഒളിമ്പിക്‌സിൽ നിനിന്നും പിന്മാറിയത്.കുളിമുറിയിൽ തെന്നിവീണ താരത്തിന്റെ കഴുത്തിനാണ് പരിക്കേറ്റത്. ഇതോടെ ഒളിമ്പിക്സിൽ ഇനിയുള്ള മത്സരങ്ങളിൽ ബയ്നെസ് കോർട്ടിലിറങ്ങാനാകില്ല.
നാല് ഒളിമ്പിക്സുകളിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഓസ്ട്രേലിയ ഇത്തവണ ബാസ്‌ക്കറ്റ്ബോളിൽ ഒരു മെഡലെങ്കിലും നേടാനുറച്ചാണ് ടോക്യോയിലെത്തിയത്. ഗ്രൂപ്പ് ബിയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച അവർ നയം വ്യക്തമാക്കുകയും ചെയ്തു. 34-കാരനായ ബെയ്നസിന്റെ പ്രകടനം ഈ മത്സരങ്ങളിൽ നിർണായകമായിരുന്നു. ഇറ്റലിക്കെതിരേ 86-83ന് വിജയിച്ച മത്സരത്തിൽ താരം നേടിയത് 14 പോയിന്റാണ്.
ഇറ്റലിക്കെതിരായ മത്സരത്തിനിടെ ബെയ്നസിന് ചെറിയ പരിക്കേറ്റിരുന്നു. എന്നാൽ കുളിമുറിയിൽ തെന്നിവീഴുക കൂടി ചെയ്തതോടെ പരിക്ക് ഗുരുതരമായെന്നും ഓസ്ട്രേലിയൻ ടീം ഡോക്ടർ പറയുന്നു.