- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആതിരയ്ക്ക് ഇനി യൂണിഫോമിന്റെ തടസ്സമില്ലാതെ ഡ്യൂട്ടി ചെയ്യാം; ഗർഭകാലത്തെ പ്രയാസം കുറയ്ക്കാൻ യൂണിഫോം ഒഴിവാക്കി നൽകി വനംവകുപ്പ്
കൊച്ചി: അഞ്ച് മാസം ഗർഭിണിയായ ബീറ്റ് ഫോറസ്റ്റ് ഓഫിസർക്ക് യൂണിഫോം ധരിക്കാതെ ഡ്യൂട്ടി ചെയ്യാൻ അനുവാദം നൽകി വനംവകുപ്പ്. ആതിര ഭാഗ്യനാഥിനാണ് യൂണിഫോം ധരിക്കാതെ ഡ്യൂട്ടി ചെയ്യാൻ അനുമതി ലഭിച്ചത് വനം വകുപ്പിൽ ഇത്തരമൊരു ഭാഗ്യം ലഭിക്കുന്ന ആദ്യ ഉദ്യോഗസ്ഥയാണ് ആതിര. ആറളം വൈൽഡ് ലൈഫ് റേഞ്ചിനു കീഴിലെ നരിക്കടവു സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ആതിര.
ഗർഭകാലത്തു പ്രയാസമേറിയ വനം ഡ്യൂട്ടിയിലേർപ്പെടുമ്പോൾ യൂണിഫോം പ്രയാസം സൃഷ്ടിക്കുന്നതിനാൽ ഇളവു നൽകണമെന്ന ആതിരയുടെ അപേക്ഷ അംഗീകരിച്ചാണു നടപടി. വനിതാ ഉദ്യോഗസ്ഥരുടെ വർഷങ്ങളായുള്ള ആവശ്യമാണെങ്കിലും സംസ്ഥാന വനം വകുപ്പിന്റെ ചരിത്രത്തിൽ ഈ അനുമതി അപൂർവതയാണ്.
ആതിരയുടെ അപേക്ഷ പരിഗണിച്ച് യൂണിഫോം ഒഴിവാക്കാൻ അനുമതി നൽകിയ ആറളം വൈൽഡ് ലൈഫ് വാർഡനും വനംവകുപ്പിൽ ചരിത്രം കുറിച്ചൊരു വനിതയാണ്. സംസ്ഥാനത്തെ ആദ്യ വനിതാ ഫോറസ്റ്റ് റേഞ്ചറും മുസ്ലിം സമുദായത്തിൽ നിന്നുള്ള, രാജ്യത്തെത്തന്നെ ആദ്യ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫിസറുമായ എ.ഷജ്‌ന.
ഗർഭിണിയായിരിക്കെ യൂണിഫോം ധരിച്ചു പ്രയാസമേറിയ ഡ്യൂട്ടി ചെയ്യുമ്പോഴുള്ള പ്രശ്‌നങ്ങൾ നന്നായി അറിയാവുന്നതുകൊണ്ടാണ് ആവശ്യം അംഗീകരിച്ചതെന്ന് ഷജ്‌ന പറയുന്നു. ''9 മാസം ഗർഭിണിയായിരിക്കെ വരെ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. വളരെ കഷ്ടപ്പെട്ടാണു യൂണിഫോം ധരിച്ചിരുന്നത് '' ഷജ്‌ന പറയുന്നു.