- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാൾ കൂടുതലായി ആളുകൾ ബീഫ് കഴിക്കണം; ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട് എന്നും മേഘാലയിലെ ബിജെപി മന്ത്രി
ഷിലോങ്: ബിജെപി ബീഫ് കഴിക്കുന്നതിന് എതിരാണോ ? അല്ലെന്നാണ് മേഘാലയിലെ ബിജെപി മന്ത്രി സൻബോർ ശുല്ലൈയുടെ അഭിപ്രായം. എന്നുമാത്രമല്ല, ചിക്കൻ, മട്ടൺ, മീൻ തുടങ്ങിയവ കഴിക്കുന്നതിനേക്കാൾ കൂടുതലായി ആളുകൾ ബീഫ് കഴിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്യുന്നു. മേഘാലയ സർക്കാരിൽ കഴിഞ്ഞ ആഴ്ച മന്ത്രിയായി അധികാരമേറ്റ നേതാവാണ് സൻബോർ ശുല്ലൈ. ബീഫ് കഴിക്കുന്നതിന് എതിരാണ് ബിജെപി എന്ന പൊതുധാരണ മാറ്റാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ചിക്കനും മട്ടനും മീനുമൊക്കെ കഴിക്കുന്നതിനേക്കാൾ കൂടുതൽ ബിഫ് കഴിക്കണമെന്ന് ഞാൻ ആളുകളോട് പറയും. ഇതുവഴി ബിജെപി പശു കശാപ്പ് നിരോധിക്കുമെന്ന ആളുകളുടെ ധാരണ ഇല്ലാതാക്കാൻ കഴിയും, മൃഗസംരക്ഷണ വകുപ്പ് മന്ത്രി സൻബോർ പറഞ്ഞു.
മേഘാലയയിലേക്കുള്ള കന്നുകാലി വരവിന് തടസ്സമുണ്ടാതിരിക്കാൻ താൻ അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമയുമായി സംസാരിക്കുമെന്നും അദ്ദേഹം മാധ്യ പ്രവർത്തകരോട് പറഞ്ഞു.മൃഗസംരക്ഷണ-വെറ്റിനറി വകുപ്പ് മന്ത്രിയാണ് സൻബോർ ശുല്ലൈ.
മറുനാടന് മലയാളി ബ്യൂറോ