- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവ ബിസിനസ് സംരംഭകൻ ഡോക്ടർ അബൂബക്കർ കുറ്റിക്കോലിന് യുഎഇ ഗോൾഡൻ വിസ
അബൂദാബി : യുഎഇ യിലെ യുവ ബിസനസ് സംരംഭകനും, സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറകടരും, സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്യവുമായ ഡോക്ടർ അബൂബക്കർ കുട്ടിക്കോലിനും ഭാര്യ റഷീദക്കും മകൾക്കും യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. യുഎഇ മികച്ച ബിസിനസ്സ് സംരംഭകർക്കും, ആരോഗ്യ പ്രവർത്തകർക്കും ആണ് ഇപ്പൊൾ യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്.
കാഞ്ഞങ്ങാട് സ്ഥിര താമസക്കാരനായ ഡോക്ടർ അബൂബക്കർ, യുഎഇ യിലെയും, കാഞ്ഞങ്ങാട്ടെയും വിവിധ സാമൂഹ്യ, സാംസ്‌കാരിക, കാരുണ്യ പ്രസ്ഥാനങ്ങളുടെ ജീവനാടിയായി പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ കോവിഡ് കാലത്ത് അബൂദാബിയിലെ വിവിധ സംഘടനകളുമായി കൈകോർത്ത് ഡോക്ടർ അബൂബക്കർ നടത്തിയ കാരുണ്യ പ്രവർത്തനങ്ങൾ അബൂദാബിയിലെ പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു
. പ്രത്യേകിച്ച് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബൂദാബി സംസ്ഥാന കെഎംസിസി, കാസർഗോഡ് ജില്ലാ കെഎംസിസി, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി അടക്കമുള്ള കമ്മിറ്റികൾ നടത്തിയ അണമുറിയാത്ത പ്രവർത്തനങ്ങൾക്ക് കൈ, മെയ്യ് മറന്ന് സഹായിക്കുകയും, സഹകരിക്കുകയും, അതോടൊപ്പം കോവിഡ് വളണ്ടിയർ പ്രവർത്തകർക്ക് ഊർജ്ജം നൽകാൻ പ്രവർത്തനത്തിന് ഇറങ്ങുകയും ചെയ്ത യുവ ബിസനസുകാരൻ കൂടിയാണ് എന്നത് എടുത്തു പറയേണ്ടതാണ്.കാഞ്ഞങ്ങാട് സിഎച് സെന്റർ വൈസ് പ്രസിഡണ്ടും, നീലേശ്വരം മർക്കസ്സുദ്ദഅവതുൽ ഇസ്ലാമിയ അബൂദാബി കമ്മിറ്റി മുഖ്യ രക്ഷാധികാരിയും കൂടിയാണ് ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ.