- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡു് മൂലം മരിച്ചവരെ മതാചാരപ്രകാരം സംസ്കരിക്കണം - ആം ആദ്മി പാർട്ടി
ക്രിസ്ത്യൻ, മുസ്ലിം ആചാരപ്രകാരം മൃതശരീരം മണ്ണിൽ അടക്കം ചെയ്യുകയാണ് ചെയ്യുന്നത്. മുസ്ലിം മതം കോവിഡ് മൂലം മരിച്ചവരെയും മണ്ണിൽ അടക്കം ചെയ്യുമ്പോൾ നിരവധി ക്രിസ്ത്യൻ പള്ളികളിൽ മൃതശരീരം ദഹിപ്പിച്ചതിന് ശേഷം മാത്രമെ സംസ്‌കരിക്കാൻ അനുവദിക്കുന്നുള്ളു ഇത് മരിച്ചവരുടെ ഉറ്റവരുടെയും അടുത്തവരുടെയും മനസുകളെ വ്രണപ്പെടുത്തുന്നു.
കോവിഡു് ബാധിച്ചു മരിച്ചവരുടെ ശരീരത്തിൽ നിന്നും രോഗം പടരില്ല എന്ന് നിരവധി ഉന്നത മെഡിക്കൽ പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ , വൈദ്യ ശാസ്ത്രത്തിൽ പ്രഗത്ഭരായ പലരും മരിച്ചവരുടെ ശരീരത്തിൽ നിന്നും രോഗം പടരില്ല വ്യക്തമാക്കിയിട്ടും ക്രിസ്ത്യൻ ആചാരപ്രകാരം അല്ലാതെ മൃതശരീരം സംസ്‌കരിക്കുന്നത് ബന്ധുക്കളെ വിഷമത്തിലാക്കുന്നു
കോവിഡു് ബാധിച്ചു് മരിച്ച ആളുകളുടെ മൃതശരീരം ഒരു മണിക്കൂർ വീട്ടിൽ വയ്ക്കാമെന്നും , പരിമിതമായ രീതിയിൽ മതപരമായ അനുഷ്ഠാന ക്രമങ്ങൾ ആകാമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന എല്ലാ മതമേലധികാരികളും മുഖവിലക്കെടുക്കണമെന്നും , മരണപ്പെട്ട വ്യക്തിയെ ക്രിസ്തീയപരമല്ലാതെ സംസ്‌കരിക്കുമ്പോൾ ഉറ്റവർക്കും അടുത്തവർക്കും ഉണ്ടാകുന്ന മനോവിഷമം മനസിലാക്കണം എന്നും അഭ്യർത്ഥിക്കുന്നു
മൃതശരീരം ദഹിപ്പിക്കാതെ ക്രിസ്ത്യൻ ആചാരപ്രകാരം സംസ്‌കരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ആം ആദ്മി പാർട്ടി നേതാക്കളായ , അഡ്വ .ജോസു് ചിറമേൽ , ഫോജി ജോൺ , ശ്രീമതി .ജോസ്മി ജോസ് , ജോർജ്ജ് കാളി പറമ്പിൽ തുടങ്ങിയവർ ആവശ്യപ്പെട്ടു.