- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടക യാത്രക്കാർ ഓഗസ്റ്റ് 1 മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം; കർണാടക സർക്കാരിന്റെ പുതിയ ഉത്തരവിൽ ഇത് നിർബന്ധമെന്ന് കെഎസ്ആർടിസി; തമിഴ്‌നാട്ടിലേക്ക് ഇനിയും യാത്രാ അനുമതി ഇല്ല
തിരുവനന്തപുരം; കേരളത്തിൽ നിന്നും കർണ്ണാടകയിൽ യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസിയിൽ കർണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രാസമയത്ത് കൈയിൽ കരുതണമെന്ന് കെഎസ്ആർടിസി അറിയിച്ചു.
നേരത്തെ ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് പോലും കർണാടകത്തിലേക്ക് യാത്ര ചെയ്യാമെന്ന് കർണ്ണാടക സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കർണ്ണാടക സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും വാക്‌സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ്. കൂടാതെ കേരളത്തിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസം, ബിസിനസ്സ്, തുടങ്ങി മറ്റ് കാരണങ്ങൾക്കായി കർണാടകത്തിലേക്ക് പോകുമ്പോൾ 15 ദിവസത്തിലൊരിക്കൽ ആർടി-പിസിആർ ടെസ്റ്റിന് വിധേയരാണമെന്നും നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ കണ്ടക്ടർ ആവശ്യപ്പെടുമ്പോൾ ഇത് ഹാജരാക്കണമെന്നും കെഎസ്ആർടിസി അറിയിച്ചു.
നിലവിൽ കേരളത്തിൽ നിന്നും ബെഗുളുരൂ, മൈസൂരു, കൊല്ലൂർ എന്നിവടങ്ങലേക്ക് നടത്തുന്ന സർവ്വീസുകൾ
തിരുവനന്തപുരം -ബെഗുളുരു ( വൈകുന്നേരം 5 മണി), കണ്ണൂർ - ബെഗുളുരു (രാവിലെ 7.35), കണ്ണൂർ - ബെഗുളുരു ( രാത്രി 9.30 ), തലശ്ശേരി - ബെഗുളുരു (രാത്രി 8.16), വടകര- ബെഗുളുരു ( രാത്രി മണി), കോഴിക്കോട് - ബെഗുളുരു (രാവിലെ 7 മണി), കോഴിക്കോട് - ബെഗുളുരു ( രാവിലെ 8.34),
കോഴിക്കോട് - ബെഗുളുരു (രാവിലെ 10 മണി), കോഴിക്കോട് - ബെഗുളുരു ( ഉച്ചയ്ക്ക് 1.30), കോഴിക്കോട് - ബെഗുളുരു ( വൈകിട്ട് 6 മണി), കോഴിക്കോട് - ബെഗുളുരു ( രാത്രി 7.01 ), കോഴിക്കോട് - ബെഗുളുരു (രാത്രി 8.01) കോഴിക്കോട് - ബെഗുളുരു ( രാത്രി 10.03), കൽപ്പറ്റ - മൈസൂർ ( രാവിലെ 5 മണി), കോഴിക്കോട് -മൈസൂർ ( രാവിലെ 10.30 ), കോഴിക്കോട് മൈസൂർ (രാവിലെ 11.15 ). എറണാകുളം- കൊല്ലൂർ ( ഉച്ച തിരിഞ്ഞ് - 3.25 ) ആലപ്പുഴ - കൊല്ലൂർ ( വൈകിട്ട് 4 മണി), കൊട്ടാരക്കര - കൊല്ലൂർ ( രാത്രി 8 മണി)
ബെഗുളുരൂവിൽ നിന്നും കേരളത്തിലേക്ക് നടത്തുന്ന സർവ്വീസുകൾ
--------------------------------------------------------------------------------------------------
ബെഗുളുരു - കോഴിക്കോട് (രാവിലെ 8 മണി), ബെഗുളുരു - കോഴിക്കോട് (രാവിലെ 10.03), ബെഗുളുരു - കോഴിക്കോട് ( ഉച്ചയ്ക്ക് 12 മണി), ബെഗുളുരു - കോഴിക്കോട് (ഉച്ചയ്ക്ക് 2.03 ), ബെഗുളുരു - കോഴിക്കോട് (രാത്രി 8 മണി), ബെഗുളുരു - കോഴിക്കോട് (രാത്രി 9.31), ബെഗുളുരു - കോഴിക്കോട് ( രാത്രി 10.30), ബെഗുളുരു - കോഴിക്കോട് ( രാത്രി 11 മണി. ), ബെഗുളുരൂ- തിരുവനന്തപും ( ഉച്ച തിരിഞ്ഞ് 3. 25), ബെഗുളൂരു തിരുവനന്തപുരം( വൈകിട്ട് 6.30 ), ബെഗുളുരൂ- കണ്ണൂർ ( രാവിലെ 9 മണി), ബെഗുളുരൂ- കണ്ണൂർ ( രാത്രി 9.30), ബെഗുളുരൂ- തലശ്ശേരി ( രാത്രി 8.31),
ബെഗുളുരൂ- വടകര ( രാത്രി 9.15), മൈസൂർ - കൽപ്പറ്റ( വൈകിട്ട് 5.45), മൈസൂർ - കോഴിക്കോട് ( രാവിലെ 9 മണി), മൈസൂർ - കോഴിക്കോട് (രാവിലെ 10.15), മൈസൂർ - കോഴിക്കോട് ( വൈകിട്ട് 5 മണി), ബെഗുളുരൂ - പയ്യന്നൂർ ( രാത്രി 9 മണി), കൊല്ലൂർ - ആലപ്പുഴ ( രാത്രി 8മണി), കൊല്ലൂർ - കൊട്ടാരക്കര ( രാത്രി 9.10), കൊല്ലൂർ - എറണാകുളം (വൈകിട്ട് 5.30 )
തമിഴ്‌നാട്ടിൽ നിന്നുള്ള യാത്രാ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആർടിസിക്ക് തമിഴ്‌നാട്ടിലേക്ക് സർവ്വീസ് നടത്താൻ കഴിയാത്ത സഹചര്യമാണ് നിലവിലുള്ളത്. സേലം വഴി ബെഗുളുരുവിലേക്കും, നാഗർകോവിൽ, തേനി, വഴിയുമുള്ള സർവ്വീസുകൾ ഇതിനാൽ നടത്താൻ കഴിയാത്ത സ്ഥിതിയിലാണ്. ഇതിനിടയിലാണ് കർണ്ണാടക സർക്കാരും നിയന്ത്രണം കടുപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ