- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ ജില്ലയിലാകെ നൽകിയത് 9318 അതിഥി തൊഴിലാളികൾക്കാണ് 'ഗസ്റ്റ് വാക്‌സ് ' എന്ന് പേരിട്ടിട്ടുള്ള വാക്‌സിനേഷൻ ഡ്രൈവിലൂടെ ആദ്യ ഡോസ് വാക്‌സിൻ നൽകിയത്.
35 വാക്‌സിനേഷൻ ക്യാമ്പുകളാണ് ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി നടന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകിയത് എറണാകുളം ജില്ലയിൽ ആണ്.അതിഥി തൊഴിലാളികളെ കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിനായുള്ള മുൻഗണനാ പട്ടികയുൾപ്പെടുത്തിയ സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി ചേർന്ന് വാക്‌സിനേഷനുള്ള ആക്ഷൻ പ്ലാൻ തയ്യാർ ആകുകയും ആയതിന്റെ ഭാഗമായി വാക്‌സിനേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ലഭ്യതയനുസരിച്ച് മുഴുവൻ തൊഴിലാളികൾക്കും സൗജന്യ വാക്‌സീൻ ഉറപ്പാക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്‌സിനേഷന് മുൻഗണന നൽകുന്നത് എന്നും തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
ജില്ലയിൽ ഇന്ന് (31/07/2021) മാത്രം 550 ൽ അധികം പേർക്കാണ് വാക്‌സിൻ നൽകിയത്. അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച വാക്‌സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ