- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിഹാദി ഭാര്യയാകാൻ പോയി കൈ പോയതിന്റെ ചെലവ് നികുതിദായകർക്ക്; സൗജന്യ കൃത്രിമ കൈയും അഞ്ച് ലക്ഷം പൗണ്ടിന്റെ വീടും നൽകി ബ്രിട്ടൻ
ലണ്ടൻ: ജിഹാദി ഭാര്യയാകാൻ പോയി കൈ നഷ്ടമായി വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിൽ തിരികെ എത്തിയ യുവതിക്ക് കൃത്രിമ കൈ പിടിപ്പിച്ചതിന്റെ ചിലവും നികുതി ദായകർക്ക്. ബ്രിട്ടീഷ് ജിഹാദി ഭാര്യയായ സാമിയാ ഹുസൈന് കൃത്രിമ കൈ വെച്ചു പിടിപ്പിക്കാൻ വേണ്ടിയാണ് സർക്കാർ നികുതി ദായകരുടെ പണം ഉപയോഗിച്ചത്. സാമിയാ ഹുസൈന് കൃത്രിമ കൈ പിടിപ്പിച്ചു നൽകിയത് കൂടാതെ അഞ്ച് ലക്ഷം പൗണ്ടിന്റെ വീടും സർക്കാർ നൽകി.
മൂവായിരം പൗണ്ട് വിലമതിക്കുന്ന കൃത്രിമ കൈയാണ് വച്ച് പിടിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ ചികിത്സയ്ക്കായും ആയിരക്കണക്കിന് പൗണ്ട് ചെലവാക്കിയിട്ടുണ്ട്. ഇതെല്ലാം സർക്കാറിന്റേതാണെനനാണ് റിപ്പോർട്ട്. ബ്രിട്ടനിൽ വന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സാമിയയ്ക്ക് കൃത്രിമ കൈവെച്ച് പിടിപ്പിച്ചത്. ഐഎസ് നിയന്ത്രണത്തിലുള്ള സിറിയൻ നഗരമായ റാഖയിൽ നടന്ന വ്യോമാക്രമണത്തിലാണ് സാമിയയ്ക്ക് കൈ നഷ്ടമായത്.
സാമിയയുടെ വീടിന് തൊട്ടടുത്തുള്ള ഒരു ആയുധക്കച്ചവടം നടത്തുന്ന കട ആക്രമിച്ചപ്പോഴാണ് സാമിയയ്ക്ക് കൈ നഷ്ടമായത്. 2015ലാണ് ജിഹാദിയുടെ മണവാട്ടിയാകാൻ സാമിയ എന്ന 27കാരി സിറിയയിലേക്ക് പോയത്. കൈ നഷ്ടമായതോടെ 2020 ഫെബ്രുവരിയിൽ നാട്ടിൽ തിരികെ എത്തിയ സാമിയയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം സാമിയയ്ക്ക് മേൽ ഒരു കുറ്റവും ചാർത്തിയിട്ടില്ലെന്ന് മെട്രോ പൊളിറ്റൻ പൊലീസ് വ്യക്തമാക്കി. എന്നാൽ ഇവർക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.
അതേസമയം എങ്ങനെയാണ് സാമിയയ്ക്ക് കൃത്രിമ കൈ വെച്ച് പിടിപ്പിച്ചത് വ്യക്തമല്ല. എൻഎച്ച്എസിൽ നിന്നാണ് കൈ പിടിപ്പിച്ചതെന്നാണ് സാമിയയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നത്. ലണ്ടനിൽ ജനിച്ച് വളർന്ന സാമിയ 2012ൽ തന്റെ പഠനത്തിനായി കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലേക്ക് പോയിരുന്നു. തന്റെ രണ്ടാനച്ഛനൊപ്പമാണ് സാമിയ ഇവിടെ താമസിച്ചിരുന്നത്. 2014ൽ നെയ്റോബിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ജേണലിസത്തിൽ ഡിഗ്രി ചെയ്തു. പിന്നാലെ ഐഎസിലേക്ക് ആകൃഷ്ടയാവുകയായിരുന്നു.
2015ൽ കെനിയയിൽ നിന്നും ടർക്കി വഴിയാണ് ഐഎസിലെത്തുന്നത്. അവിടെ ബ്രിട്ടനിൽ നിന്നും ധാരാളം സ്ത്രീകൾ എത്തിയിരുന്നു ഒരു ഗസ്റ്റ് ഹൗസിലാണ് ആദ്യം താമസിച്ചിരുന്നത്. നിരവധി ബ്രിട്ടീഷ് സ്ത്രീകൾ ഉള്ളതിനാൽ അത് ലിറ്റിൽ ലണ്ടൻ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും സാമിയ പറയുന്നു. ഐഎസ് തീവ്രവാദിയെ വിവാഹം കഴിക്കുന്നതു വരെ സ്ത്രീകൾ ഈ ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. അബു സുലൈമാൻ എന്ന തീവ്രവാദിയെ വിവാഹം കഴിച്ചു. പിന്നീട് ഇയാൾക്കൊപ്പം റാഖയിലേക്ക് പോയി. വ്യോമാക്രമണത്തിൽ കൈ നഷ്ടപ്പെട്ടതോടെ ഏഴ് മാസം ആശുപത്രിയിൽ കിടന്ന്. കൈക്ക് പുറമേ ഒരു മാറിടവും നഷ്ടമായി. കാലിനും നിരവധി മുറിവുകൾ ഉണ്ടായി. പിന്നീട് തടവിലാക്കപ്പെട്ടു.
ജിഹാദി ജീവിതം മതിയായതോടെ ലണ്ടനിൽ തിരികെ എത്തിയ സാമിയയ്ക്ക് തന്റെ കുടുംബാംഗങ്ങളുമൊത്ത് ജീവിക്കാൻ വെസ്റ്റ് ലണ്ടനിൽ കൗൺസിൽ വീട് നൽകുക ആയിരുന്നു. ഇവിടെ അഞ്ച് ലക്ഷം പൗണ്ട് മുതൽ ആറ് ലക്ഷം പൗണ്ട് വരെ വിലമതിക്കുന്നതാണ് ഈ വീട്. പറദയും ഹിജാബും ഉപേക്ഷിച്ച് മോഡേൺ പാശ്ചാത്യ വേഷം അണിഞ്ഞാണ് സാമിയയുടെ ഇപ്പോഴത്തെ ജീവിതം.