തൃശൂർ: അന്തരിച്ച ഗ്രീൻ ബുക്‌സ് മാനേജിങ് ഡയറക്ടറും എഴുത്തുകാരനുമായ കൃഷ്ണദാസിന് (ആർ.വൽസൻ70) ആദരാഞ്ജലികൾ അർപ്പിച്ച് ഗൾഫ് മലയാളികളും കേരളവും. ഗൾഫ് മലയാളികളുടെ സാംസ്കാരിക നേതാവ് കൂടിയായിരുന്നു അദ്ദേഹം. കാൻസർ ബാധയെ തുടർന്നായിരുന്നു മരണം. അബുദാബി മലയാളികളുടെ സംഘടനയായ ശക്തി തിയറ്റേഴ്‌സിന്റെ മുഖ്യ സംഘാടകനായിരുന്നു. അബുദാബിയിലെ ഹോങ്കോങ് ബാങ്കിൽ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്.

യുഎഇയിലെ ആദ്യകാല ദിനപത്രമായ റോയിട്ടേഴ്‌സ് ബുള്ളറ്റിനിൽ പത്രപ്രവർത്തകനായിരുന്നു. ഗൾഫ് യുദ്ധം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുബായ്‌പ്പുഴ, ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നു, കടലിരമ്പങ്ങൾ, മരുഭൂമിയുടെ ജാലകങ്ങൾ എന്നിവയാണു രചനകൾ. 2001 സെപ്റ്റംബർ 11ന് ആണ് തൃശൂരിൽ ഗ്രീൻ ബുക്‌സിനു തുടക്കമിട്ടത്. 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ച ബെന്യാമിന്റെ 'ആടുജീവിതം' അടക്കം 1500ൽ പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂരിൽ ജനിച്ച കൃഷ്ണദാസ്, അയ്യന്തോളിലെ വീടായ 'ശക്തി'യിൽ ആയിരുന്നു താമസം. സംസ്‌കാരം ഇന്ന് 9നു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ഗിരിജ. മക്കൾ: ഡോ. നീതി, വിശ്വാസ്. മരുമകൻ: ഡോ. മിഥുൻ.

നഷ്ടമായത് നല്ല സുഹൃത്തിനെ: ബന്യാമിൻ
ഗ്രീൻ ബുക്‌സ് എംഡി കൃഷ്ണദാസിന്റെ വേർപാടിലൂടെ നല്ല സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. 2008ൽ ആടുജീവിതത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണു സൗഹൃദത്തിനു തുടക്കം. നോവൽ പ്രസിദ്ധീകരിക്കാൻ പല പ്രസാധകരും വിമുഖത കാട്ടിയിരുന്നു. ആദ്യ പ്രതി അയച്ചു നൽകിയപ്പോൾ തന്നെ അദ്ദേഹം അതു വായിക്കുകയും പ്രസാധനത്തിനു തയാറാകുകയും ചെയ്തു. ദീർഘകാലം പ്രവാസ ലോകത്തു കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ആടുജീവിതത്തിന്റെ മൂല്യം പെട്ടെന്നു മനസ്സിലാക്കാനായി.

പ്രസാധകനായി മാത്രമല്ല, ആടുജീവിതത്തിന്റെ പ്രചാരകനായി പ്രവർത്തിച്ചതു പോലെയാണ് അനുഭവപ്പെട്ടത്. പ്രവാസ ലോകത്തെ ജീവിതസാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കിയതാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു.

വിവർത്തന കൃതികളുടെ നിര തന്നെ അദ്ദേഹം പ്രസിദ്ധീകരിക്കാൻ തയാറായി. നൊബേൽ, ബുക്കർ സമ്മാനങ്ങൾ നേടിയിട്ടുള്ള പോളിഷ് എഴുത്തുകാരി ഓൾഗ തൊകാർചുക്കിന്റെ ഫ്‌ളൈറ്റ്‌സ് അടക്കം ഒട്ടേറെ വിദേശ സാഹിത്യ കൃതികൾ മലയാളത്തി