ക്യൂൻസ് ലാന്റിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു.ക്വീൻസ്ലാന്റിൽ 13 പുതിയ രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്.ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇത്. 2020 ഓഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് ഇത്രയും പ്രാദേശിക രോഗബാധ.കേസുകൾ വീണ്ടും ഉയരുന്നതോടെ സംസ്ഥാനത്തെ ലോക്ക്ഡൗൺ ഞായറാഴ്ച് വൈകിട്ട് നാല് മണി വരെ നീട്ടി

11 പ്രാദേശിക കൗൺസിൽ മേഖലകൾ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗൺ ചെയ്തിരുന്നു.തെക്കുകിഴക്കൻ ക്വീൻസ്ലാന്റിലെ 11 കൗൺസിലുകൾ ആണ് മൂന്നു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.ബ്രിസ്ബൈൻ, ലോഗൻ, ഇപ്‌സ്വിച്, റെഡ്ലാൻഡ്സ്, സൺഷൈൻ കോസ്റ്റ്, ഗോൾഡ് കോസ്റ്റ്, മോർട്ടൻ ബേ, ലോക്ക്യർ വാലി, നൂസ, സീനിക് റിം, സോമർസെറ്റ് തുടങ്ങിയ പ്രദേശങ്ങളാണ് ഞായറാഴ്ച വൈകിട്ട് മുതൽ ലോക്ക്ഡൗണിലായത്.

നാല് കാര്യങ്ങൾക്ക് മാത്രമേ ഇവിടെയുള്ളവർക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ.ഈ പ്രദേശങ്ങളിൽ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണെന്ന് പ്രീമിയർ അനസ്തഷ്യ പാലാഷേ അറിയിച്ചു.സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ബിസിനസുകൾക്ക് സർക്കാർ 260 മില്യൺ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.

2021 കോവിഡ് ബിസിനസ് സപ്പോർട്ട് ഗ്രാന്റ് പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു. ക്വീൻസ്ലാന്റിലെ ബിസിനസുകൾക്ക് 5,000 ഡോളർ ഗ്രാന്റ് നൽകുന്ന പദ്ധതിയാണിത്.

അതിനിടെ, ന്യൂ സൗത്ത് വെയിൽസിൽ 207 പ്രാദേശിക കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 50 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.സംസ്ഥാനത്ത് ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 90 വയസ്സിന് മേൽ പ്രായമായ ഒരാളാണ് ലിവർപൂൾ ആശുപത്രിൽ മരിച്ചത്.ഇതോടെ സംസ്ഥാനത്ത് ഡെൽറ്റ വേരിയന്റ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷം ദക്ഷിണ ഓസ്ട്രേലിയ അതിന്റെ ചില കൊറോണ വൈറസ് നിയന്ത്രണങ്ങൾക്ക് ഇളവ് നല്കി.