- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ എടുക്കാതെ എത്തുന്നവർക്കും കോവിഡ് വരാത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ജർമനയിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കുമുള്ള പുതിയ നിയന്ത്രണം പ്രാബല്യത്തിൽ
പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത എത്തുന്ന എല്ലാ വ്യക്തികളും, കോവിഡ് -19 രോഗത്തിൽ നിന്ന് കരകയറിയവരോ ആണെങ്കിൽ രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.രണ്ട് ഡോസ് വാക്‌സിനെടുക്കാതെ ജർമനിയിലെത്തുന്ന യാത്രക്കാർക്ക് നിർദേശിച്ച കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് പ്രാബല്യത്തിൽ വന്നതോടെയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നത്്.
രണ്ട് ഡോസ് വാക്‌സിനെടുത്തവരോ, സമീപകാലത്ത് കോവിഡ് വന്ന് ഭേദമായവരോ അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് പ്രധാന നിബന്ധന.കൊറോണവൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്‌ററ് 1 മുതൽ ജർമനിയിലേയ്ക്കുള്ള എല്ലാ എൻട്രികൾക്കും ടെസ്‌ററ് ആവശ്യമാക്കിയിരുന്നു. ഇതനുസരിച്ച് പ്രതിരോധ കുത്തിവയ്‌പ്പുള്ളവർക്കും സുഖം പ്രാപിക്കുന്നവർക്കും മാത്രം ഇതിൽ നിന്നും ഒഴിയാൻ കഴിയൂ.വിമാനത്തിലോ കാറിലോ ട്രെയിനിലോ എത്തുമോ എന്നത് പരിഗണിക്കാതെ തന്നെ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരും സുഖം പ്രാപിച്ചവരും ഒഴിവാക്കപ്പെടും.
ആറുവയസ്സും അതിനുമുകളിലും പ്രായമുള്ള ജർമ്മനിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും നെഗറ്റീവ് കൊറോണ ടെസ്‌ററ് നടത്തണം.