ദോഹ: താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഖത്തർ ഉസ്വയുടെ 2021-22 വർഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു.പുതിയ ഭാരവാഹികളായി അസ്ലഹി അതാഉറഹ്‌മാൻ ഹുദവി (പ്രസിഡന്റ്്) അസ്ലഹി ശംസുദ്ധീൻ ഹുദവി (ജനറൽ സെക്രട്ടറി) അസ്ലഹി അമീറലി ഹുദവി ട്രഷറർ, അസ്ലഹി സൈഫുദ്ദീൻ ഹുദവി (വർക്കിങ് സെക്രട്ടറി) അസ്ലഹി അലി അക്‌ബർ ഹുദവി, അസ്ലഹി അഹ്‌മദ് ഹുദവി, അസ്ലഹി നൈസാം ഹുദവി, അസ്ലഹി സ്വാദിഖ് ഹുദവി (എക്സിക്യട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

ഖത്തറിലെ വാദി ഇസ്തംബൂൾ റസ്റ്റോറന്റിൽ ചേർന്ന ജനറൽ ബോഡി യോഗം സയ്യിദ് മുർഷിദ് തങ്ങളുടെ പ്രാർത്ഥനയോടെ പ്രാരംഭം കുറിച്ചു. വർക്കിങ് സെക്രട്ടറി അസ്ലഹി അഹ്‌മദ് ഹുദവി സ്വാഗതവും മുഖ്യാതിഥി ഇസ്ലാഹ് ഖത്തർ കമ്മിറ്റി സെക്രട്ടറി എസി.കെ. മൂസ സാഹിബ് ഉദ്ഘാടനവും നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി അസ്ലഹി അലി അക്‌ബർ ഹുദവി പ്രവർത്തന റിപ്പോർട്ടും അസ്ലഹി ഇസ്ഹാഖ് ഹുദവി വരവ് ചെവല് കണക്കുകളും അവതരിപ്പിച്ചു. ഖത്തർ ഉസ്വ പ്രസിഡന്റ് അസ്ലഹി അലി ഹസൻ ഹുദവി അധ്യക്ഷനായിരുന്നു. ഇസ്ലാഹ് ഖത്തർ കമ്മിറ്റിസെക്രട്ടറി എസി.കെ. മൂസ സാഹിബ് പ്രിസൈഡിങ് ഓഫീസറായിരുന്നു.