- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ മൂന്ന് വയസ് മുതലുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ അനുമതി; അനുമതി ലഭിച്ചത് സിനോഫാം വാക്‌സിന്
അബുദാബി: യുഎഇയിൽ മൂന്ന് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങുന്നു. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തിങ്കളാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
സിനോഫാം വാക്‌സിന് കുട്ടികളിൽ അടിയന്തര അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. നേരത്തെ നടന്നുവന്നിരുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം അവലോകനം ചെയ്ത ശേഷമാണ് നടപടി. പ്രാദേശികമായി നടത്തിയ വിലയിരുത്തലുകളുടെയും അംഗീകൃത നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിന്റയും അടിസ്ഥാനത്തിലാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നത്.
ഈ വർഷം ജൂൺ മാസത്തിലാണ് സിനോഫാം വാക്‌സിൻ കുട്ടികളിൽ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണം യുഎഇയിൽ ആരംഭിച്ചത്. 900 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇമ്യൂൺ 'ബ്രിഡ്ജ് സ്റ്റഡി'യിലെ വിവരങ്ങൾ വിലയിരുത്തിയാണ് ഇപ്പോൾ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്
മാതാപിതാക്കളുടെ പൂർണ അനുമതിയോടെയാണ് കുട്ടികളിൽ വാക്‌സിൻ പഠനം നടത്തിയത്. വാക്‌സിൻ നൽകിയ ശേഷം കുട്ടികളെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിച്ചു. മിഡിൽഈസ്റ്റിൽ കുട്ടികളിൽ വാക്‌സിൻ പഠനം നടത്തിയ ആദ്യ രാജ്യമാണ് യുഎഇ.